New Delhi : 2020ൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത് വിവിധ ക്രൈം കേസുകളുടെ റിപ്പോർട്ട് പുറത്ത് വിട്ട് ദേശീയ ക്രൈം റിക്കോർഡ് ബ്യുറോ (National Crime Records Bureau). രാജ്യത്ത് ഏറ്റവും കൂടുതൽ പീഡന കേസുകൾ (Rape Cases) റിപ്പോർട്ട് സംസ്ഥാനമായി രാജസ്ഥാൻ (Rajasthan). തൊട്ടുപിന്നാലെ ഉത്തർപ്രദേശാണ് (Uttar Pradesh) പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വർഷം 2020ൽ 5310 റേപ്പ് കേസുകളാണ് രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്തത്. പട്ടികയിൽ തൊട്ടുപിന്നിലുള്ള യുപിലാകട്ടെ 2769 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വടക്കെ ഇന്ത്യയിലെ മറ്റൊരു പ്രധാന സംസ്ഥാനമായ മധ്യപ്രദേശിൽ 2,339-ും മഹാരാഷ്ട്രയിൽ 2061 പീഡനകേസുകളാണ് 2020ൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


ALSO READ : Chevayur Gang Rape: പ്രതിപ്പട്ടികയിലെ മുഴുവൻ പേരും പിടിയിൽ,കേസ് കൂടുതൽ അന്വേഷണത്തിന്


കൂടുതൽ റേപ്പ് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളുടെ കണക്കിൽ 2019നെക്കാൾ 16 ശതമാനം കുറവാണ് 2020ൽ രേഖപ്പെടുത്തിയിരിക്കുന്നത്. 34,535 കേസുകളാണ് സ്ത്രീകൾക്കെതിരെ അതിക്രമങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.


സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്. 49,835 കേസുകളാണ് ഒരു വർഷം യുപിയിൽ സ്ത്രീകൾക്കെതിരയുള്ള അതിക്രമങ്ങൾക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 


ALSO READ : Vismaya case: വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള അത്മഹത്യ; കുറ്റപത്രം സമർപ്പിച്ചു


NRCB യുടെ റിപ്പോർട്ട് അനുസരിച്ച് കേരളത്തിലാകട്ടെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 10,139 ആണ്. അതിൽ 94 ശതമാനം കേസുകൾക്ക് പൊലീസ് ചാർജ്ഷീറ്റ് തയ്യറാക്കിട്ടുണ്ട്. കഴിഞ്ഞ വർഷം കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന പീഡനകേസുകളുടെ എണ്ണം 647.


നഗരങ്ങളുടെ കണക്ക് അനുസരിച്ച് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കുറഞ്ഞ പട്ടികയിൽ രണ്ടാമതും മൂന്നാമതുമുള്ളത് കോഴിക്കോടും കൊച്ചിയുമാണ്. തമിഴ്നാട്ടിൽ കൊയമ്പത്തൂരാണ് ഏറ്റവും കുറഞ്ഞ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്ത നഗരം. റേപ്പ് കേസാകട്ടെ കൊയമ്പത്തൂർ നഗരത്തിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് വെറും രണ്ട് കേസുകൾ മാത്രം.


ALSO READ : Rape Attempt : ചിറയൻകീഴിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ ആഴ്ചകൾക്ക് ശേഷം പിടികൂടി


അതേസമയം മുൻകാലങ്ങളെ അനുസരിച്ച് കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ ക്രൈം കേസുകളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിട്ടുണ്ട്. 15 ശതമാനം വർധനവാണ് കണ്ടെത്തിയിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീരും ലെഡാക്കും ചേർത്ത് 29,314 കേസുകളാണ് 2020ലെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ലെയിൽ മാത്രമായ 403 കേസുകൾ മാത്രമെ റിപ്പോർട്ട് ചെയ്തിട്ടുള്ളു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.