Idukki: 3 ആഴ്ച മുന്‍പ് കാണാതായ ഇടുക്കി പണിക്കൻകുടി വലിയപറമ്പിൽ സിന്ധുവിന്‍റെ തിരോധാനത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

45കാരിയായ സിന്ധുവിന്‍റെ മൃതദേഹം  പോലീസ്  കണ്ടെത്തി. അയല്‍വാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കഴിച്ചു മൂടിയ നിലയിലാണ് സിന്ധുവിന്‍റെ മൃതദേഹം  കണ്ടെത്തിയത്.  


കഴിഞ്ഞ 12 മുതലാണ് സിന്ധുവിനെ കാണാതായത്.  അന്വേഷണം നടക്കുന്നതിനിടെ ബിനോയ് ഒളിവില്‍  പോയി. ഇതാണ്  അന്വേഷണം  ബിനോയിലേയ്ക്കും നീണ്ടത്.  ആരോപി ബിനോയി ഒളിവിലാണ്.  


Also Read: Rape Case: വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം, യുവതിയുടെ പരാതിയില്‍ മലയാളി യുവാവ് ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍


കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കൻകുടിയിൽ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. 


Also Read: Moral Policing: അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടായിസം: പ്രതി പിടിയിൽ


അതേസമയം, സംഭവത്തില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.  വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ ജില്ലാ പോലീസ് സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോര്‍ട്ട് തേടുകയും  കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.