Chennai: എന്തിനും ഏതിനും പരിഹാരം തേടി യൂട്യൂബിനെ ആശ്രയിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍,  യൂട്യൂബ് വീഡിയോ നോക്കി പ്രസവമായാലോ? തമിഴനാട്ടില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ സംഭവം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ് 


COMMERCIAL BREAK
SCROLL TO CONTINUE READING

യൂട്യൂബ് വീഡിയോ നോക്കി യുവാവ് ഭാര്യയുടെ പ്രസവമെടുത്തു. പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു. യുവതി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍,  തമിഴ്‌നാട്ടിലാണ് സംഭവം


തമിഴ്‌നാട്ടിലെ  ആര്‍ക്കോണത്തിനടുത്ത് നെടുമ്പുളി ഗ്രാമത്തില്‍ താമസിക്കുന്ന  ലോകനാഥന്‍റെ ഭാര്യ ഗോമതിയാണ് ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ വെല്ലൂരിലെ ആശുപത്രിയില്‍ കഴിയുന്നത്.  


യൂട്യൂബ് വീഡിയോ അനുകരിച്ച്  28കാരിയായ ഗോമതിയുടെ പ്രസവം നടത്താന്‍  ഭര്‍ത്താവ് ലോകനാഥനാണ് തീരുമാനിച്ചത്. പ്രസവത്തിനിടെ സഹായത്തിനായി തന്‍റെ സഹോദരിയേയും  വിളിച്ചിരുന്നു.  


Also Read: സ്വത്തിന് വേണ്ടി അമ്മയ്ക്ക് ക്രൂര മർദ്ദനം; അസഭ്യവർഷം; കൈക്കും കാലിനും നെഞ്ചിനും പരിക്ക്


യുട്യൂബ് വീഡിയോകളില്‍ പറയുന്ന പ്രകാരം പ്രസവം നടത്താന്‍ ഭര്‍ത്താവ് ലോകനാഥന്‍ ശ്രമിക്കുന്നതിനിടെ യുവതിക്ക് അമിത രക്തസ്രാവം ഉണ്ടാവുകയായിരുന്നു.  ഇതിനിടെ കുഞ്ഞ് മരിച്ചിരുന്നു. അബോധാവസ്ഥയിലായ യുവതിയെ ആദ്യം  അടുത്തുള്ള  പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചിരുന്നു, എന്നാല്‍,,  ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അവരെ  വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.  


സംഭവത്തെത്തുടര്‍ന്ന് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ലോകനാഥനെതിരെ പരാതി നല്‍കി. മെഡിക്കല്‍ സഹായം തേടാതെ പ്രസവം നടത്താന്‍ ലോകനാഥന്‍ ശ്രമിച്ചു എന്നാണ് പരാതി. 


സംഭവവുമായി ബന്ധപ്പെട്ട് ഗോമതിയുടെ ഭര്‍ത്താവ് ലോകനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണത്തിന് സംസ്ഥാന ആരോഗ്യവകുപ്പും ഉത്തരവിട്ടു.


ഒരു വര്‍ഷം മുമ്പായിരുന്നു ലോകനാഥന്‍റെയും ഗോമതിയുടെയും വിവാഹം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.