മലപ്പുറം: താനൂരിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് പിടിയിലായത്. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ അറിയാതെ സംഭവിച്ചതാണെന്നും ട്രെയിനിനെ ലക്ഷ്യം വച്ചല്ല എറിഞ്ഞതെന്നുമാണ് പ്രതി മൊഴി നൽകിയത്. മരത്തിന് നേരെ പൈപ്പ് കൊണ്ട് എറിഞ്ഞപ്പോൾ സംഭവിച്ചതാണും പ്രതി പറഞ്ഞു. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മാസം ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസിനിടെയാണ് കല്ലേറുണ്ടായത്. തിരൂർ സ്റ്റേഷൻ വിട്ടതിന് ശേഷം ട്രെയിനിന് കല്ലേറുണ്ടായത്. കഴിഞ്ഞ ദിവസം കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിയിനു നേരെ വീണ്ടും കല്ലേറുണ്ടാ‌യിരുന്നു. ചോറ്റാനിക്കര പോലീസ് സ്റ്റേഷൻ പരിധിയിലെ കുരീക്കാട് വച്ചായിരുന്നു സംഭവം.


Crime: മയക്കുമരുന്ന് നല്‍കി ആണ്‍കുട്ടിയെ പീഡിപ്പിച്ചു; മുസ്ലീം ലീഗ് നേതാവ് ഒളിവില്‍, കണ്ടെത്താനാകാതെ പോലീസ്


കാസർഗോഡ്: ലഹരി മരുന്ന് നൽകി ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ മുസ്ലീം ലീഗ് നേതാവിനെ പിടികൂടാനാകാതെ പോലീസ്. മുസ്ലീം ലീഗ് മൂളിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പൊവ്വൽ സ്വദേശി എസ് എം മുഹമ്മദ് കുഞ്ഞിയാണ് (55) ഒളിവിൽ പോയത്. ഏപ്രിൽ 11നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.


പതിനാറ് വയസുള്ള ആൺകുട്ടിയെയാണ് മുഹമ്മദ് കുഞ്ഞി ലഹരിമരുന്ന നൽകി പീഡിപ്പിച്ചത്. വീടിന് സമീപത്തെ ക്വാറിയുടെ ഭാഗമായ ഓഫീസിൽ വെച്ച്  രാത്രി പത്തരയോടെ പതിനാറുകാരനെ ലഹരി മരുന്ന് നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ആൺകുട്ടി തന്നെ ഈ വിവരം വീട്ടുകാരോട് പറഞ്ഞു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. മറ്റൊരാളെ കൂടി മുഹമ്മദ് കുഞ്ഞി ലൈം​ഗികമായി പീഡിപ്പിച്ചതായി പരാതിക്കാരനായ ആൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു.


പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് പ്രാഥമിക അന്വേഷണം നടത്തി. ഇതിന് ശേഷം മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ കേസ് എടുക്കുകയായിരുന്നു. പോക്സോ കേസ് എടുത്തതിന് പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. ആഡൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ മറ്റൊരു യുവാവും പ്രതിയാണ്.  പോക്സോ കേസിൽ പ്രതിയായ മുഹമ്മദ് കുഞ്ഞി പഞ്ചായത്ത് വാർഡ് അംഗം സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.