Crime News: ലഹരി മുക്ത ചികിത്സയ്ക്ക് കൊണ്ടുപോയതിൽ പക; കടയുടമയെ കുത്തിക്കൊന്നു, പ്രതി പിടിയിൽ
Man stabbed to death: തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാൻലിയെയാണ് തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലൻ കുത്തിക്കൊലപ്പെടുത്തിയത്.
കൊച്ചി: ഫോർട്ട് കൊച്ചിയിൽ കടയുടമയെ കടയിൽക്കയറി കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പൂട്ടിക്കിടന്ന വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഓഫീസിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്യുകയാണ്. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാൻലിയെയാണ് തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലൻ കുത്തിക്കൊലപ്പെടുത്തിയത്.
ബുധനാഴ്ച വൈകിട്ട് 7.45ന് ആണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ പൂട്ടിയിട്ട വീട്ടിൽ നിന്നാണ് പിടികൂടിയത്. അലന്റെ വീടിന് സമീപത്തുള്ള ഈ വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു. അലനെ ലഹരിമുക്ത ചികിത്സയ്ക്കായി കൊണ്ടുപോയതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.
ALSO READ: മദ്യലഹരിയിൽ അച്ഛനെ വിറക് കൊണ്ടടിച്ച് കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ
ലഹരിമുക്ത കേന്ദ്രത്തിലേക്ക് അയച്ചതിനെച്ചൊല്ലി ഇരുവരും തർക്കിക്കുന്നത് കടയിലെ സിസിടിവി ദൃശ്യങ്ങളിൽ കേൾക്കാം. എല്ലാവരും തന്നെ ഭ്രാന്തനെപ്പോലെയാണ് കാണുന്നതെന്ന് അലൻ പറയുന്നു. ലഹരി ഉപയോഗിച്ചു നടന്നയാളെ കൊണ്ടുപോയി രക്ഷപ്പെടുത്താൻ നോക്കിയതാണോ തെറ്റ് എന്ന് ബിനോയിയും പറയുന്നുണ്ട്.
സംസ്ഥാനത്തിന് പുറത്തുള്ള കേന്ദ്രത്തിലാണ് അലനെ ലഹരിമുക്ത ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നതെന്നാണ് സൂചന. ഇവിടെ വച്ച് തന്നെ സൈക്യാട്രിറ്റ് ചികിത്സിച്ചതായി അലൻ പറയുന്നുണ്ട്. കുറച്ച് നാളുകളായി അലന്റെ ഭാഗത്ത് നിന്ന് ബിനോയിക്ക് ഭീഷണി ഉണ്ടായിരുന്നതായും പറയുന്നു. അലൻ തന്നെ കൊല്ലുമെന്ന് പറഞ്ഞ് നടപ്പുണ്ടെന്ന് ബിനോയ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.