തിരുവനന്തപുരം:  മ്യൂസിയം പരിസരത്ത്  പ്രഭാതസവാരിയ്ക്ക് ഇറങ്ങിയ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്.  സംഭവത്തില്‍ ഒരാള്‍ പിടിയിലായതായി റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്‍റെ ഡ്രൈവറാണ് പോലീസ് കസ്റ്റഡിയിലുള്ളത് എന്നാണ് സൂചനകള്‍. എന്നാല്‍, പ്രതിയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്.  


Also Read:  പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവം: പ്രതി മറ്റൊരു വീട്ടിലും ആക്രമണത്തിന് ശ്രമിച്ചെന്ന് റിപ്പോർട്ട്
 
സംഭവത്തിൽ  പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. എല്‍എംഎസ് ജംഗ്ഷനിൽ നിന്നും വാഹനം മടങ്ങിപ്പോകാൻ സാധ്യതയുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു.  


അതേസമയം, സംഭവം നടന്ന ദിവസം പുലർച്ചെ അക്രമിയെന്ന് സംശയിക്കുന്നയാൾ കുറവൻ കോണത്തെ ഒരു  വീട്ടിൽ  അക്രമം നടത്തിയതായി പോലീസിന് സൂചന ലഭിച്ചിരുന്നു.  ഈ സംഭവത്തിലെ ദൃശ്യങ്ങളിലുളള ആൾക്ക് തന്നെ ആക്രമിച്ചയാളുമായി സാമ്യമുണ്ട് എന്ന്  ആക്രമത്തിനിരയായ യുവതി പോലീസിനോട് പറഞ്ഞിരുന്നു.  തുടര്‍ന്ന്, പ്രതിയുടെ രേഖാചിത്രവും പോലീസ് പുറത്തിറക്കിയിരുന്നു.  


കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയ പരിസരത്ത് യുവതി ആക്രമിക്കപ്പെടുന്നത്.  സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും  പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതില്‍ പോലീസിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.