പത്തനംതിട്ടയിൽ അതിഥി തൊഴിലാളികൾ തമ്മിൽ തർക്കം; അസം സ്വദേശിക്ക് വെട്ടേറ്റു
പെരുനാട് വടശേരിക്കര ഒളികല്ലിലെ ഇവരുടെ താമസ്ഥലത്ത് ഇന്നലെ ഓഗസ്റ്റ് 28ന് രാവിലെയാണ് സംഭവം
പത്തനംതിട്ട: അതിഥി തൊഴിലാളികൾക്കിടയിൽ ഉണ്ടായ തർക്കത്തിനിടെ അസം സ്വദേശിയെ വെട്ടി പരിക്കേൽപ്പിച്ചു. സംഭവത്തിൽ കൂടെ തമാസിച്ചുരുന്നു പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് വടശേരിക്കര ഒളികല്ലിലെ ഇവരുടെ താമസ്ഥലത്ത് ഇന്നലെ ഓഗസ്റ്റ് 28ന് രാവിലെയാണ് സംഭവം. സമീപത്തെ ഇന്റർലോക്ക് നിർമാണ കമ്പനിയിലെ തൊഴിലാളികളാണ് ഇരുവരും
അസം സ്വദേശിയായ ധനജ്ജയ് ബർമ(29)നാണ് വെട്ടേറ്റത്. പശ്ചിമ ബംഗാൾ ജൽപ്പായ്ഗുരി സ്വദേശിയായ ശിബർജ്ജുൻ ദാസ് (29) ആണ് സംഭവത്തിൽ അറസ്റ്റിലായത്. പ്രതിയായ ദാസ് ആദ്യം ഒരു തടിക്കഷ്ണം കൊണ്ട് അടിക്കാൻ ഓങ്ങിയപ്പോൾ ധനജ്ജയ് ബർമൻ ഒഴിഞ്ഞുമാറി. തുടർന്ന് പ്രതി കൈയ്യിൽ കിട്ടിയ കത്തി കൊണ്ട് വെട്ടുകയായിരുന്നു. അത് തടഞ്ഞപ്പോൾ ഇടത് കൈയ്യക്ക് ആഴത്തിൽ മുറിവേൽക്കുകയായിരുന്നു.
ALSO READ : എയർഗൺ ഉപയോഗിച്ച് അയൽവാസിയെ വെടിവച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ
കേസെടുത്ത പെരുനാട് പോലീസ് അന്വേഷണം തുടങ്ങുകയും, സംഭവസ്ഥലത്തു നിന്നും കത്തി കണ്ടെടുക്കുകയും ചെയ്തു. ഇൻസ്‌പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
തുടർന്ന് ഇന്ന് ഉച്ചക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ശേഷം കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐ വിജയൻ തമ്പി, എ എസ് ഐ റെജിതോമസ്, സി പി ഓ ജോമോൻ, ഹരിദാസ് എന്നിവരും ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.