Crime News : തൃശൂരിൽ സ്വത്തിന് വേണ്ടി മകൾ അമ്മയെ വിഷം കൊടുത്ത് കൊന്നു
അസുഖം ബാധിച്ചെന്ന് അറിയിച്ചുകൊണ്ട് മകൾ തന്നെയാണ് അമ്മയെ ആശുപത്രിയിൽ എത്തിച്ചത്.
തൃശൂരിൽ : കുന്നംകുളത്ത് മകൾ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തി. കുന്നംകുളം കീഴൂരിൽ ചോഴിയാട്ടിൽ രുഗ്മണിയാണ് (57) വിഷം ഉള്ളിൽ ചെന്ന് മരിച്ചത്. സംഭവത്തിൽ മകൾ ഇന്ദുലേഖയെ (40) പോലീസ് കസ്റ്റഡിയിൽ. അസുഖം ബാധിച്ചെന്ന് അറിയിച്ചുകൊണ്ട് മകൾ തന്നെയാണ് അമ്മയെ ആശുപത്രിയിൽ എത്തിച്ചത്.
ഓഗസ്റ്റ് 22 തിങ്കളാഴ്ച രുഗ്മണിയെ അസുഖം ബാധിച്ചെന്ന് പറഞ്ഞുകൊണ്ട് മകൾ സ്വകാര്യ ആശുപത്രിയലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഓഗസ്റ്റ് 23നാണ് രുഗ്മണിയുടെ മരണം സ്ഥിരീകരിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണ കാരണം വിഷം ഉള്ളിൽ ചെന്നത് കൊണ്ടാണെന്ന് സ്ഥിരീകരിക്കുന്നത്.
ALSO READ : തൊടുപുഴയിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാവിനെ അറസ്റ്റ് ചെയ്തു
തുടർന്ന് സംശയം തോന്നിയ പോലീസ് മകൾ ഇന്ദുലേഖയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ശേഷം ഇന്ദുലേഖ് കുറ്റം സമ്മതിക്കുകയും ചെയ്തു. സ്വത്തിന് വേണ്ടിയാണ് മകൾ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യല്ലിനിടെ ഇന്ദുലേഖ പറഞ്ഞതായി പോലീസിന് വ്യക്തമാകുകയും ചെയ്തു.
മരിച്ച രുഗ്മിണിക്ക് രണ്ട് മക്കളാണുള്ളത്. ഇതിൽ കൊലപ്പെടുത്തിയ ഇന്ദുലേഖയ്ക്കൊപ്പമായിരുന്നു രുഗ്മണി തമാസിച്ചിരുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.