ഇടുക്കി: ഇടുക്കിയിൽ 45 കിലോയോളം നിരോധിത പുകയില പിടികൂടി. പരിശോധയ്ക്കിടെ നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്‍ന്ന എക്സൈസ് സംഘമാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ഇടുക്കി അടിമാലി ചാറ്റുപാറയിലാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈരാറ്റുപേട്ട  സ്വദേശി  പണ്ടാരപ്പറമ്പിൽ  ഇസ്സ (50) എന്നയാളെ എക്സൈസ് സംഘം പിടികൂടി. അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ കെ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധനക്കായി കൈ കാണിച്ചപ്പോൾ വാഹനം നിർത്താതെ പോയി.


വാഹനത്തെ പിന്തുടർന്ന് പോയാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. തുടർന്ന് വാഹനത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് ചാക്കുകള്‍ നിറയെ നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു.


ALSO READ: Crime News: പതിനൊന്നുകാരിയായ മകളോട് അഞ്ച് വയസ് മുതൽ ലൈം​ഗികാതിക്രമം; പിതാവിന് 97 വർഷം കഠിനതടവ്


45 കിലോയോളം തൂക്കം വരുന്ന പുകയില ഉത്പന്നങ്ങളാണ് ഇയാൾ വിൽപനയ്ക്കായി എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറ‌ഞ്ഞു. പ്രതിയെയും പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങളും ഇവ കടത്താനായി ഉപയോഗിച്ച വാഹനവും അടിമാലി പോലീസിന് കൈമാറി.


എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രദീപ് കെ.വി, ദിലീപ് എൻ.കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ക്ലമന്റ് വൈ, ധനിഷ് പുഷ്പചന്ദ്രൻ, പ്രശാന്ത് വി, നിതിൻ ജോണി എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.