ഇടുക്കി: തൊടുപുഴയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ അനധികൃതമായി പ്രവർത്തിച്ച മസാജ് സെന്ററിൽ റെയ്ഡ്. ജോലിക്കാരായ യുവതികളും മസാജിനെത്തിയ മുട്ടം സ്വദേശികളായ യുവാക്കളും ഉൾപ്പെടെ അഞ്ച് പേരെ പോലീസ് പിടികൂടി. ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നതായി പോലീസ് പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തൊടുപുഴ നഗരത്തിലെ ലാവ ബ്യൂട്ടി പാർലറിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ബ്യൂട്ടിപാർലറിന് മാത്രമുള്ള ലൈസൻസിന്റെ മറവിലാണ് അനധികൃതമായി മസാജിങ് സെന്റർ പ്രവർത്തിച്ചിരുന്നത്.  കോട്ടയം കാണക്കാരി സ്വദേശി ടികെ സന്തോഷ് ആണ് ലാവ ബ്യൂട്ടി പാർലറിന്റെ ഉടമ.


ALSO READ: Rape Case : പീഡന പരാതി നൽകിയ ഇരയോട് ഗവ. പ്ലീഡർ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടെന്ന് പരാതി; പോലീസ് കേസെടുത്തു


ഉടമയുടെ അറിവോടെയാണ് മസാജ് സെന്റർ പ്രവർത്തിച്ചിരുന്നതെന്നും ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നതായും പൊലീസ് പറഞ്ഞു. ജോലിക്കാരായ വയനാട്, തിരുവനന്തപുരം  സ്വദേശിനികളും മസാജിങ്ങിന് എത്തിയ മുട്ടം സ്വദേശികളായ രണ്ട് യുവാക്കളുമാണ്  
പോലീസിന്റെ പിടിയിലായത്.


സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളിയായ ആലപ്പുഴ സ്വദേശിയായ യുവാവിനെയും പിടികൂടി. ആറുമാസത്തോളമായി തൊടുപുഴയിൽ പ്രവർത്തിച്ചുവരുന്ന ലാവാ ബ്യൂട്ടിപാർലറിനെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. സ്ഥാപന ഉടമക്കെതിരെയും നടപടി എടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. മസാജിന് ഉപയോഗിക്കുന്ന വസ്തുക്കളും മസാജിങ്ങിനായി ഈടാക്കിയ പണവും സ്ഥാപനത്തിൽ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.


കോളേജുകളി‍ൽ ലഹരിവിൽപ്പന നടത്തിയ വിദ്യാർത്ഥി അറസ്റ്റിൽ


കോഴിക്കോട്: കോളേജ്‌ വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിൽപ്പന നടത്തിയ വിദ്യാർത്ഥി അറസ്റ്റിൽ. മാളികടവ് മണൊടിയിൽ വീട്ടിൽ അമിത് (20) ആണ് അറസ്റ്റിലായത്. അമിത്തിൽ നിന്നും 5.6 ഗ്രാം എം.ഡി.എം.എ പിടികൂടി. ഒപ്പം തൂക്കം അളക്കാനുപയോഗിക്കുന്ന ത്രാസും വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി സിപ് ലോക്ക് കവറുകളും കണ്ടെടുത്തു.


മാളികടവ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ആന്റി നാർകോട്ടിക് സ്കോഡ് നടത്തിയ അന്വേഷത്തിലാണ് അമിത് പിടിയിലായത്. കോഴിക്കോട് ആന്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), നാർക്കോട്ടിക്ക് ഷാഡോസും, സബ് ഇൻസ്‌പെക്ടർ അരുണിന്റെയും നേതൃത്വത്തിലുള്ള എലത്തൂർ പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.