Crime News: സുവർണ്ണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചതിന് യുവാവിനെ വെട്ടിക്കൊന്നു
അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിന് സമീപമുള്ള ഒരു തെരുവിൽ പുകയില ചവച്ചതിന് ഒരു ഫാക്ടറി തൊഴിലാളിയെ വെട്ടിക്കൊന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. നിഹാംഗ് സിഖുകാരാണ് സംഭവത്തിന് പിന്നില്‍.
Amritsar: അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിന് സമീപമുള്ള ഒരു തെരുവിൽ പുകയില ചവച്ചതിന് ഒരു ഫാക്ടറി തൊഴിലാളിയെ വെട്ടിക്കൊന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. നിഹാംഗ് സിഖുകാരാണ് സംഭവത്തിന് പിന്നില്‍.
രണ്ട് നിഹാംഗ് സിഖുകാർ ഉൾപ്പെടെ മൂന്ന് പേർ ചേര്‍ന്നാണ് ദാരുണ കൊലപാതകം നടത്തിയത്. പ്രതികളിലൊരാളായ രമൺദീപ് സിംഗ് അറസ്റ്റിലായി. മറ്റ് രണ്ട് പേര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.
Also Read: Crime News: കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; സംഘത്തിലെ പ്രധാനിയായ യുവതി പിടിയിൽ!
സുവർണ്ണ ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടലിന് പുറത്തുള്ള സിസിടിവി ക്യാമറയിൽ കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെ പോലീസ് അറിയുന്നത് വരെ മൃതദേഹം നിരത്തില്‍ കിടന്നിരുന്നു.
Alos Read: Kartavya Path: കർത്തവ്യ പഥ് ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും
കഴിഞ്ഞ ദിവസം അർദ്ധരാത്രിക്ക് ശേഷമാണ് നിഹാംഗ് സിഖുകാരും (സിഖുകാർക്കിടെയിലെ തീവ്ര യാഥാസ്ഥിതിക വിഭാഗം) 20 വയസുകാരനായ ഹർമൻജീത് സിംഗുമായി വാക്കേറ്റം നടന്നത്. പുകയില ചവയ്ക്കുന്നതിനും മദ്യപിച്ച് പ്രദേശത്ത് കറങ്ങി നടന്നതിനും ഇവര്‍ യുവാവിനെ ശാസിച്ചു. തുടര്‍ന്ന് നടന്ന വാക്കേറ്റം കൊലപാതകത്തില്‍ കലാശിയ്ക്കുകയായിരുന്നു.
അതേസമയം, കൊലപാതകം നടന്നിട്ടും ആരും പോലീസിനെ സംഭവം അറിയിക്കാന്‍ കൂട്ടാക്കിയില്ല. 'സംഭവസ്ഥലത്ത് 6-7 പേർ ഉണ്ടായിരുന്നിട്ടും അവരാരും പോലീസിനെ വിളിച്ചില്ല എന്നത് ലജ്ജാകരമാണ്,” സിറ്റി പോലീസ് മേധാവി പറഞ്ഞു.
സംഭവത്തിന്‍റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പങ്കുവച്ചിരുന്നു. ഇതില്‍, ബുധനാഴ്ച രാത്രി, ഹർമൻജീത് സിംഗ് മോട്ടോർ സൈക്കിളിൽ ഇരിക്കുമ്പോൾ രണ്ട് നിഹാംഗ് സിഖുകാര്‍ അയാളുടെ അടുത്തേക്ക് ചെല്ലുന്നു. അവര്‍ എന്തൊക്കെയോ സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം... പിന്നീട് ചെറിയ വാക്കുതർക്കം, യുവാവ് അവരില്‍ ഒരാളെ തള്ളുകയും അവിടെനിന്നും നടന്നുപോകാന്‍ ശ്രമിക്കുകയും ചെയ്യുന്നു, എന്നാൽ രണ്ട് പേര്‍ചേര്‍ന്ന് അയാളെ പിടികൂടി കീഴടക്കുകയും വാളുപയോഗിച്ച് വെട്ടുകയുമായിരുന്നു.
സംഭവത്തില്‍ ദൃക്സാക്ഷികള്‍ പോലീസില്‍ വിവരം അറിയിച്ചില്ല എന്നതാണ് ഏറെ ഖേദകരം. രക്തസ്രാവം മൂലമാണ് യുവാവ് കൊല്ലപ്പെട്ടത് എന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...