പുതുച്ചേരി: പുതുച്ചേരിയിൽ കാണാതായ ഒമ്പത് വയസുകാരിയുടെ മൃതദേഹം വീടിന് സമീപത്തെ ഓടയിൽ കണ്ടെത്തി. കൈകാലുകൾ ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊന്ന് മൃതദേഹം അഴുക്കുചാലിൽ തള്ളുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടുപേർ അടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലും എടുത്തിട്ടുണ്ട്.  ഇവരെ ചോദ്യം ചെയ്ത് വരികയാണ്. മുതിയാൽപേട്ട സർക്കാർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ മാർച്ച് രണ്ടിന് വൈകുന്നേരം മുതലാണ് കാണാതായത്.


ALSO READ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ


ഉടൻ തന്നെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയും കുട്ടിക്ക് വേണ്ടി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. തിരച്ചിലിനിടെ ഇന്നലെ ഉച്ചയോടെ ഷോളായി നഗറിലെ വീടിന് സമീപത്തെ ഓടയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.


കൈകാലുകൾ ബന്ധിച്ച് ബെഡ് ഷീറ്റിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച് തുടങ്ങിയ അവസ്ഥയിലായിരുന്നു മൃതദേഹം.പുതുച്ചേരി സ്വദേശികളായ വിവേകാനന്ദൻ (54), കരുണാസ് (19) എന്നിവരെയാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.