തൃശൂര്‍: സ്വത്ത് തട്ടിയെടുക്കാൻ വയോധികയെ ബന്ധുക്കൾ മർദ്ദിച്ചു. ചാഴൂർ സ്വദേശിയായ അമ്മിണിക്കാണ് (75) മർദ്ദനമേറ്റത്. ഇവരുടെ സഹോദരൻ്റെ ഭാര്യയും മകളും ചേർന്നാണ് ഇവരെ തൊഴുത്തിൽ ചങ്ങലക്കിട്ട് മർദ്ദിച്ചത്. ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴായിരുന്നു ക്രൂര മർദ്ദനം. അമ്മിണിയുടെ സഹോദരൻ്റെ ഭാര്യ ഭവാനി മകൾ കിന എന്നിവരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വീടിന് പുറകിലുള്ള മേൽക്കൂര തകർന്ന തൊഴുത്തിൽ ചങ്ങലയ്ക്കിട്ടാണ് അമ്മിണിയെ ഇരുവരും ക്രൂരമായി മർദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. അവശനിലയിലായ അമ്മിണിയെ അന്തിക്കാട് പോലീസ് എത്തി മോചിപ്പിക്കുകയായിരുന്നു. അമ്മിണിയുടെ പേരിലുള്ള 10 സെൻ്റ് പുരയിടം പ്രതികളുടെ പേരിലേക്ക് ആക്കിത്തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം.


COMMERCIAL BREAK
SCROLL TO CONTINUE READING

Pantheerankavu Gangrape Case: കോഴിക്കോട് യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ചു; മൂന്ന് പേർ പിടിയിൽ


കോഴിക്കോട്: Pantheerankavu Gangrape Case: പന്തീരങ്കാവിൽ ഇരുപത്തിരണ്ടുകാരിയായ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ മൂന്നുപേർ പിടിയിൽ. ജ്യൂസിൽ ലഹരി മരുന്ന് കലർത്തി നൽകിയാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതി.  സംഭവത്തിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 


ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി തിരച്ചിൽ നടത്തുന്നുണ്ട്. യുവതി രണ്ടു ദിവസം മുമ്പാണ് പോലീസിൽ പരാതി നൽകിയത്. സംഭവം നടന്നത് കുറച്ചു നാളുകൾക്ക് മുൻപാണ് എന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.  സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടർന്ന് ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.  പരാതി ലഭിച്ചതോടെ സംഭവത്തിൽ പോലീസ് വിശദ അന്വേഷണം നടത്തുകയും ഇന്നലെ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമുണ്ടായി.  അതിനെ തുടർന്നാണ് ഇന്ന് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഫറോക്ക് എസ്പിയ്ക്കാണ് അന്വേഷണ ചുമതല ലഭിച്ചിരിക്കുന്നത്.  തന്നെ നാലുപേർ ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി.  ഇതിൽ ഒരാൾ ഒളിവിലാണ്.   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.