Crime News : നെയ്യാറ്റിൻകരയിൽ പോലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് മർദ്ദിച്ചു; പ്രതികൾ പോലീസ് കസ്റ്റഡിയിൽ
Crime News Updates : പരാതിയിൽ പറയുന്നതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥൻ ഇവിടെ കേസ് അന്വേഷിച്ച് എത്തിയതായിരുന്നു.
നെയ്യാറ്റിൻകര പോലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. നെയ്യാറ്റിൻകര വെള്ളറടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിയിൽ പറയുന്നതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥൻ ഇവിടെ കേസ് അന്വേഷിച്ച് എത്തിയതായിരുന്നു. എന്നാൽ ഉദ്യോഗസ്ഥനെ വീട്ടുടമയും സുഹൃത്തുക്കളും തടഞ്ഞുവെച്ച് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
വെള്ളറട പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ
ഷൈനിനാണ് ക്രൂര മർദ്ദനമേറ്റത്. ഇന്നലെ, ഫെബ്രുവരി 8 ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചാമവിള സ്വദേശിയായ ദീപു രാജും സുഹൃത്തുക്കളായ രഞ്ജിത്ത്, അനന്തു തുളസീധരൻ എന്നിവരും ചേർന്ന് ഇവരെ മർദ്ദിച്ചതായി ആണ് പറയുന്നത്.
ALSO READ: വിയറ്റ്നാം കോളനിയിലെത്തിയ സായുധ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു; കേസെടുത്ത് പോലീസ്
വീട്ടുടമയായ ദീപു രാജും ഭാര്യ പൗർണമിയും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നു. പൗർണമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചെത്തിയതായിരുന്നു ഷൈൻ. സംഭവത്തെ തുടർന്ന് പൊലീസ് നാല് പേരെയും അറസ്റ്റ് ചെയ്തു. നിലവിൽ ഇവർ വെള്ളറട പോലീസ് കസ്റ്റഡിയിൽ കഴിയുയാണ്.
അതേസമയം അരുവിക്കരയിൽ നിന്ന് പൊലീസ് അന്തർ ജില്ലാ മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു. കൊപ്ര ബിജു എന്ന രാജേഷിന്റെ കാമുകി ഉൾപ്പെടെ 6 പേരെയാണ് റൂറൽ എസ്പിയുടെ ഷാഡോ ടീം അറസ്റ്റു ചെയ്തത്. അന്തർ ജില്ലാ മോഷ്ടാക്കളായ കൊപ്ര ബിജു എന്ന രാജേഷ്, ജിമ്മി എന്ന അനിൽ കുമാർ ,സുനീർ , സുരേഷ് , അഖിൽ, കൊപ്ര ബിജുവിന്റെ കാമുകി രേഖ രാജേഷ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. വെഞ്ഞാറമൂട് പിരപ്പൻ കോട് നിന്നും ഇന്നലെ, ഫെബ്രുവരി 8 വെളുപ്പിന് 5 മണിയോടെ ഷാഡോ പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്.
ഇടുക്കിയിൽ നിന്നും മറ്റൊരു മോഷണം ലക്ഷ്യമിട്ട് തിരുവനന്തപുരത്തേയ്ക്ക് വരുന്ന വഴിയിൽ വെച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. അരുവിക്കരയിൽ പട്ടാപ്പകൽ ഭക്ഷ്യസുരക്ഷാ ജീവനക്കാരിയുടെ വീട്ടിൽ നിന്നും 8 ലക്ഷം രൂപയും 32 പവനും മോഷണം പോയിരുന്നു. ഈ കേസിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഈ അന്വേഷണത്തിൽ മുമ്പ് തന്നെ ഒരാളെ പൊലീസ് പിടികൂടിയിരുന്നു.
മറ്റ് പ്രതികൾ കർണാടകയിലോക്ക് കടന്നതായി വിവരം ലഭിച്ചു. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടത്താൻ കഴിഞ്ഞിരുന്നില്ല. മോഷണത്തിനായി ഉപയോഗിച്ച കാർ ഇടുക്കിയിൽ നിന്നും വാടകയ്ക്ക് എടുത്ത ശേഷം വ്യാജ നമ്പർ പ്ലേറ്റ് ഒട്ടിച്ച് ആണ് മോഷണം നടത്തിയത്. മോഷണം നടത്തിയ ശേഷം കാർ തിരികെ ഇടുക്കിയിൽ കൊണ്ടുപോയി കൊടുക്കുകയും ചെയ്തു.
തുടർന്ന് മോഷണത്തിൽ നിന്ന് ലഭിച്ച പണം കൊണ്ട് മറ്റൊരു കാർ വാങ്ങി മോഷണം നടത്താനായിരുന്നു പദ്ധതി. ഇതിനിടയിലാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും കുറച്ച് സ്വർണ്ണാഭരണങ്ങളും പൊലീസ് കണ്ടെത്തി. ബാക്കി ഇടുക്കിയിൽ പല സ്ഥലങ്ങളിൽ പണയം വച്ചിട്ടുണ്ടെന്നാണ് ഇവർ മൊഴി നല്കിയിരിക്കുന്നത്. കൊപ്ര ബിജുവിന്റെ കാമുകിയായ രേഖ രാജേഷിന്റെ പേരിൽ ആണ് ബാങ്കിൽ സ്വർണ്ണം പണയം വച്ചിരിക്കുന്നത്. ഇവരുടെ ഐഡി കാർഡ് ഉപയോഗിച്ച് കാർ വാടകയ്ക്ക് എടുക്കുകയും പഴയ കാർ വാങ്ങുകയും ചെയ്തു. ഇവരെ വീട്ടിൽ കൊണ്ടു പോയി തെളിവെടുപ് നടത്തി, പ്രതികളെ വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...