വയനാട്: വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്തു. ഗാർഹികപീഡനം, ആത്മഹത്യാപ്രേരണ, മർദനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മരിച്ച ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, പിതാവ് ഋഷഭരാജൻ, അമ്മ ബ്രാഹ്മിലി എന്നിവർക്കെതിരെ കേസെടുത്തത്. കൽപ്പറ്റ ഡിവൈഎസ്പി ടിഎൻ സജീവൻ അന്വേഷണ ചുമതലേറ്റതിന് പിന്നാലെയാണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ദർശനയുടെ ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിന് പിന്നാലെയാണ് ഇവർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഭർത്താവും വീട്ടുകാരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഈ മാസം 13ന് ആണ് ദർശന അഞ്ചുവയസുകാരിയായ മകൾ ദക്ഷയുമായി വെണ്ണിയോട് പുഴയിൽ ചാടിയത്. യുവതിയുടെയും കുഞ്ഞിന്റെയും മരണത്തിൽ വനിതാ കമ്മീഷൻ പോലീസിനോട് റിപ്പോർട്ട് തേടി.


പ്രാർത്ഥനകൾ വിഫലം; വെണ്ണിയോട് പുഴയിൽ കാണാതായ അഞ്ച് വയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി


വയനാട്: വയനാട് വെണ്ണിയോട് കുട്ടിയെയും കൊണ്ട് അമ്മ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അഞ്ച് വയസുകാരിയായ കുട്ടിയുടെ മൃതദേഹം  കണ്ടെത്തി. അനന്തഗിരിയിൽ ദക്ഷയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ‌കുട്ടിയെ കണ്ടെത്താനായി കൽപ്പറ്റയിൽ നിന്നുള്ള അഗ്നിരക്ഷാസേന, എൻ.ഡി.ആർ.എഫ്, കമ്പളക്കാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.എസ്. അജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, പൾസ് എമർജൻസി ടീം, പനമരം സി.എച്ച്. റെസ്‌ക്യൂ ടീം, വെണ്ണിയോട് ഡിഫൻസ് ടീം, തുർക്കി ജീവൻ രക്ഷാസമിതി എന്നിവർ സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. മൂന്ന് ദിവസത്തെ തിരിച്ചിലിന് ശേഷം സംഭവം നടന്നിടത്ത് നിന്ന് രണ്ട് കിലോ മീറ്ററോളം മാറിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.


പുഴയിലേക്ക് ചാടിയതിന് പിന്നാലെ അമ്മ ദർശനയെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ വിഷവും കഴിച്ചതിനാൽ യുവതി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. വ്യാഴാഴ്ച നാല് മണിയോടെ ആയിരുന്നു ദർശനയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നാണ് അഞ്ച് വയസ്സുള്ള കുഞ്ഞുമായി ദർശന പുഴയിൽ ചാടിയത്. 32കാരിയായ ദർശന മകളെയും കൊണ്ട് പാത്തിക്കൽ ഭാഗത്തേക്ക് നടന്നു പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇവർ പാലത്തിന് മുകളിൽ നിന്ന് ചാടുന്നത് കണ്ട സമീപത്തെ താമസക്കാരനായ നിഖിൽ 60 മീറ്ററോളം നീന്തിയാണ് ദർശനയെ രക്ഷപ്പെടുത്തിയത്. ദർശന വിഷം കഴിച്ചതിന് ശേഷമാണ് വീട്ടിൽ നിന്ന് അര കിലോ മീറ്ററോളം ദൂരത്തുള്ള പുഴയിലേയ്ക്ക് കുഞ്ഞിനെയും എടുത്ത് വന്നത്. മരിക്കുന്ന സമയത്ത് ദർശന നാല് മാസം ​ഗർഭിണിയായിരുന്നു. കൽപ്പറ്റ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ യു.കെ.ജി. വിദ്യാർഥിനിയാണ് ദക്ഷ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.