ചെന്നൈ: വയോധികയെ സ്വത്തിന് വേണ്ടി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ. പൊള്ളാച്ചിയിലാണ് സംഭവം നടന്നത്. മാരിയൻപിള്ള ലൈനിൽ താമസിക്കുന്ന നാ​ഗലക്ഷ്മി (76) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്ലസ്ടു വിദ്യാർഥിയായ 17കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിയാഴ്ച വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മരിച്ച നാ​ഗലക്ഷ്മിക്ക് നാല് മക്കളാണ്. മകൻ സെന്തിലിന്റെ കൂടെയാണ് നാ​ഗലക്ഷ്മി താമസിച്ചിരുന്നത്. സെന്തിൽ വീട്ടിൽ നിന്ന് പുറത്ത് പോയ സമയത്താണ് പ്രതി കൃത്യം നടത്തിയത്. നാ​ഗലക്ഷ്മിയുടെ മകൾ ശാന്ത കാണാനെത്തിയപ്പോൾ ഇവർ അബോധാവസ്ഥയിലായിരുന്നു. മൂക്കിൽ നിന്ന് രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പോലീസ് അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി.


ALSO READ: Crime News: ഡെലിവറി ബോയിയെ കത്തികാട്ടി കൊള്ളയടിച്ച കേസിൽ മലയാളി ഗുണ്ട ചെന്നൈയിൽ അറസ്റ്റിൽ


സംശയത്തിന്റെ പേരിൽ പതിനേഴുകാരിയെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റകൃത്യം ചെയ്തത് താനാണെന്ന് സമ്മതിച്ചത്. കാമുകനുമായുള്ള വിവാഹത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്ന് വിദ്യാർഥി പറഞ്ഞു. നാല് മാസം കഴിഞ്ഞ് ഇവർ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. ഇതിനായി പണം കണ്ടെത്തുന്നതിനാണ് കൊല നടത്തി സ്വർണം മോഷ്ടിച്ചതെന്ന് പതിനേഴുകാരി മൊഴി നൽകി. പ്രതിയിൽ നിന്ന് 20 പവൻ സ്വർണം കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.