സൂറത്ത്: കെയർടേക്കറുടെ ക്രൂരമായ മർദനത്തെ തുടർന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞ് ​ഗുരുതരാവസ്ഥയിൽ. മെത്തയിൽ ഇടിപ്പിച്ചതിനെ തുടർന്ന് കുഞ്ഞിന്റെ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. സൂറത്തിലെ റാൻഡർ മേഖലയിലാണ് ഈ ക്രൂരത. കുഞ്ഞിന്റെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കോമൾ തണ്ടേൽക്കറെന്ന വനിതാ കെയർടേക്കർ 8 മാസം പ്രായമുള്ള ആൺകുട്ടിയെ മർദിച്ചത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയുമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടിയുടെ പിതാവ് സ്‌കൂളിലെ കായികാധ്യാപകൻ മിതേഷ് പട്ടേൽ നൽകിയ പരാതിയിൽ തണ്ടേൽക്കറിന് (27) എതിരെ വധശ്രമത്തിനാണ് റാന്ദർ പോലീസ് സ്റ്റേഷനിൽ കേസെടുത്തിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോർട്ട് അനുസരിച്ച്, ഐടിഐയിലെ ഫാക്കൽറ്റിയായ പട്ടേലും ഭാര്യയും ദിവസവും ജോലിക്ക് പോകുമ്പോൾ തങ്ങളുടെ ഇരട്ടകുട്ടികളെ നോക്കാനായി തണ്ടേൽക്കറെ നിർത്തുകയായിരുന്നു.


മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് പതിവായി കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കാറുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതോടെ കോമളിനെ സംശയിച്ച ദമ്പതിമാര്‍ അവർ അറിയാതെ വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം ഈ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് യുവതി കുഞ്ഞിനെ മര്‍ദിക്കുന്നത് കണ്ടെത്തിയത്. 


വെള്ളിയാഴ്ച തണ്ടേൽക്കർ പട്ടേലിനെ വിളിച്ച് കുട്ടികളിൽ ഒരാൾ അബോധാവസ്ഥയിലാണെന്ന് അറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് തലച്ചോറിന് പരിക്കേറ്റിട്ടുണ്ടെന്നും വെന്റിലേറ്ററിലാണെന്നും പോലീസ് വ്യക്തമാക്കി. തണ്ടേൽക്കർ കുട്ടിയെ മെത്തയിൽ ഇടിച്ചതാണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കാൻ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.