Crime News: സുഹൃത്തുക്കൾ വീട്ടിൽ വന്ന് കൂട്ടിക്കൊണ്ടുപോയി, യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി; ഒരാൾ കസ്റ്റഡിയിൽ
Murder Case: മരിച്ച ഫെലിക്സ് നിരവധി കേസുകളികളിൽ പ്രതിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.
ആലപ്പുഴ: ആലപ്പുഴയിൽ ചന്ദിരൂരിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. പാറ്റുവീട്ടിൽ ഫെലിക്സ് (28) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മരിച്ച ഫെലിക്സ് നിരവധി കേസുകളികളിൽ പ്രതിയായിരുന്നു.
ഇന്നലെ രാത്രി ഇയാളെ സുഹൃത്തുക്കൾ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടു പോയിരുന്നു. പിന്നീട്, ഇവർ സമീപത്തെ പറമ്പിൽ ഒത്തുകൂടി മദ്യപിച്ചു. മുഖത്ത് മുറിവേറ്റ നിലയിൽ ഫെലിക്സിനെ റോഡരികിൽ കണ്ടെത്തുകയായിരുന്നു. രാത്രി പത്തരയോടെയാണ് ഇയാളെ മുറിവേറ്റ നിലയിൽ റോഡിൽ കണ്ടെത്തിയത്.
സിമന്റ് കട്ട കൊണ്ടു മുഖത്ത് മർദ്ദിച്ചതാണെന്നാണ് സംശയിക്കുന്നത്. മുഖത്ത് മുറിവേറ്റ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 12 മണിയോടെ മരിച്ചു.
അമ്മയെ മുറിയിൽ പൂട്ടി ഇട്ടു; ഭിന്നശേഷിക്കാരിയെ ബലാത്സംഗംചെയ്തു
വൃദ്ധയായ അമ്മയെ മുറിയിൽ പൂട്ടി ഇട്ട ശേഷം ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗംചെയ്തു. തൊടുപുഴയ്ക്കടുത്ത് കരിങ്കുന്നത്താണ് നാൽപ്പത്തിയാറുകാരി പീഡനത്തിന് ഇരയായത്. സംഭവത്തിൽ കരിങ്കുന്നം സ്വദേശി മനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ച് 29 മുതല്‍ ഏപ്രില്‍ നാല് വരെ നിരവധി തവണ ഭിന്നശേഷിക്കാരിയായ മകളെ മനു പീഡനത്തിനിരയാക്കിയെന്നായിരുന്നു കരിങ്കുന്നം സ്വദേശിനിയായ എഴുപത്തിയാറുകാരിയുടെ പരാതി.
വീട്ടിലെ അറ്റകുറ്റ പണിക്കായി എത്തിയതായിരുന്നു പ്രതി. ഇയാൾ വീട്ടിലെത്തിയപ്പോൾ വൃദ്ധയായ അമ്മയും മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തുടർന്ന് അമ്മയെ അടുത്ത മുറിയിൽ പൂട്ടിയിട്ട ശേഷം മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അവശനിലയിലായ മകളെ അമ്മ തന്നെയാണ് തൊടുപുഴയിലുള്ള ആശുപത്രിയിൽ എത്തിച്ചത്.
വീടിന്റെ അയൽപക്കത്ത് മറ്റ് വീടുകൾ ഇല്ലാതിരുന്നതിനാൽ മറ്റാരും സംഭവം അറിഞ്ഞിരുന്നില്ല. യുവതിയുടെ അമ്മ എതിര്‍ത്തപ്പോള്‍ ആണ് വീടിന്‍റെ ഒരു മുറിയില്‍ അമ്മയെ പൂട്ടിയിട്ട ശേഷം പീഡനം നടത്തിയത്. തുടർന്ന് അമ്മ കരിങ്കുന്നം പോലീസിലും തൊടുപുഴ ഡിവൈഎസ്പിയ്ക്കും പരാതി നൽകിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുന്നിലും അമ്മയും മകളും മൊഴി നല്‍കി. ബലാൽസംഗം, ഭവനഭേദനം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...