തൃശൂർ: നടുറോഡിൽ വെട്ടേറ്റ വനിതാ വ്യാപാരി മരണമടഞ്ഞു. കൊടുങ്ങല്ലൂർ സ്വദേശിനി റിൻസിയാണ് മരിച്ചത്. ഇന്നലെ രാത്രി മക്കളോടൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുംവഴിയാണ് റിൻസിയ്ക്ക് വെട്ടേറ്റത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: ബലാത്സംഗത്തിന് വിവസ്ത്രയാക്കേണ്ട ആവശ്യമില്ല, ഉദ്ദേശം മാത്രം മതി- മേഘാലയ ഹൈക്കോടതി


ചെമ്പറത്ത് പള്ളി റോഡിലാണ് സംഭവം നടന്നത്.  റിൻസിയുടെ തുണിക്കടയിലെ മുൻ ജീവനക്കാരൻ റിയാസ് ആണ് കൃത്യം ചെയ്തത്. റിയാസ് റിൻസിയെ അതിക്രൂരമായിട്ടാണ് വെട്ടി പരിക്കേൽപ്പിച്ചത്.  ഒന്നും രണ്ടുമല്ല മുപ്പതോളം വെട്ടുകളാണ് റിൻസിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ആക്രമണത്തിൽ റിൻസിയുടെ മൂന്ന് വിരലുകൾ അറ്റുപോയിരുന്നു.


Also Read: കടയ്ക്കലിൽ വാക്കുതർക്കത്തിനിടെ യുവാവിന് തലയ്ക്കു വെടിയേറ്റു, പ്രതി പിടിയിൽ


ബൈക്കിടിച്ച് വീഴ്ത്തിയശേഷമായിരുന്നു റിയാസ് റിൻസിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.  കൃത്യം കണ്ട് ഭയന്ന റിൻസിയുടെ മക്കളുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ എത്തിയത്.  തുടർന്ന് റിൻസിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേസമയം ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവശേഷം പ്രതിയായ റിയാസ് ഒളവിലാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA