Crime: ജോലിക്കിടെ ജീവനക്കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവാവ് പിടിയില്‍
പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ജീവനക്കാരിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
മസ്‌കറ്റ്: ജോലി ചെയ്യുന്നതിനിടെ ജീവനക്കാരിയെ ആക്രമിച്ചയാൾ പിടിയിൽ. ദോഫാര്‍ ഗവര്‍ണറേറ്റിലാണ് സംഭവം നടന്നത്. സ്ഥലത്തെ ഒരു പ്രാദേശിക ബാങ്കില്‍ ജോലി ചെയ്യുന്നതിനിടെയാണ് ജീവനക്കാരിയെ പ്രതി ആക്രമിച്ചത്. കത്തി കൊണ്ട് യുവതിയെ ഇയാൾ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. അതേസമയം പരിക്കേറ്റ ജീവനക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റോയല്‍ ഒമാന്‍ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. പിടിയിലായ പ്രതിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും പോലീസ് വ്യക്തമാക്കി.
Crime: വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും കവർന്നു; പത്തനാപുരത്ത് യുവതിയുടെ ആത്മഹത്യയിൽ സുഹൃത്ത് അറസ്റ്റിൽ
കൊല്ലം: പത്തനാപുരത്തെ സ്വകാര്യ ബാങ്കിൽ അസിസ്റ്റന്റ് മാനേജരായിരുന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി വി മുഗേഷ് (39) ആണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ ഐടി കമ്പനിയിൽ സീനിയർ അഡ്മിനിസ്ട്രേറ്ററും ബാങ്കിന്റെ ഐ ടി സപ്പോർട്ടറുമാണ് ഇയാൾ.
ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന മുഗേഷ് യുവതിക്ക് വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ചു. പിന്നീട് ഇവരിൽ നിന്ന് സ്വർണവും പണവും കവരുകയായിരുന്നു. ഇയാൾ വിവാഹത്തിൽ നിന്നും പിന്മാറിയതോടെയാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഒക്ടോബർ 30ന് താമസിച്ചിരുന്ന വാടക വീട്ടിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ബന്ധുക്കൾക്ക് പരാതിയില്ലായിരുന്നു. എന്നാൽ കേസിൽ പോലീസിനുണ്ടായ ചെറിയ സംശയങ്ങളാണ് തുടരന്വേഷണത്തിന് കാരണമായത്. യുവതിയുടെ ഡയറിയിൽ രേഖപ്പെടുത്തിയ മരണമൊഴിയിൽ മുഗേഷ് പണവും സ്വർണവും കൈക്കലാക്കിയെന്ന് സൂചിപ്പിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിലെ മെസ്സേജുകൾ പോലീസ് കണ്ടെത്തി. വിവാഹ വാഗ്ദാനം നൽകിയതും പിന്മാറിയതും ഉൾപ്പെടെയുള്ള മസേജുകൾ പോലീസിന് ലഭിച്ചു.
ഇതിന് ശേഷം മുഗേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിയുടെ 30 പവൻ സ്വർണം മുഗേഷിന്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. ലക്ഷകണക്കിന് രൂപ അക്കൗണ്ട് വഴി മുഗേഷിന് കൈമാറ്റം ചെയ്തിട്ടുണ്ട്. ഇതിന്റെ കണക്കുകൾ ശേഖരിക്കുകയാണെന്നും കേസ് അന്വഷിച്ച പുനലൂർ ഡിവൈഎസ്പി ബി വിനോദ് പറഞ്ഞു. പത്തനാപുരത്തു യുവതിക്ക് വാടക വീട് സംഘടിപ്പിച്ചു നൽകിയത് മുഗേഷാണ്. ഇവിടെ പല ദിവസങ്ങളിലും ഇയാൾ വരാറുണ്ടായിരുന്നുവെന്ന് നാട്ടുകാരുടെ മൊഴിയുണ്ട്. പത്തനാപുരം എസ് എച്ച് ഒ ജയകൃഷ്ണൻ, എസ് ഐ ജെ പി അരുൺ കുമാർ, ഉണ്ണികൃഷ്ണൻ ശബരി, രഞ്ജിത്, ഷെഹീർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചായിരുന്നു അന്വഷണം. മുഗേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...