Crime: മദ്യപാനത്തിനിടെ തർക്കം; യുവാവിനെ സുഹൃത്തുക്കൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി
സാജുവിൻ്റെ സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവർക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി. കല്ലും വടിയും ഉപയോഗിച്ചാണ് സാജുവിനെ ഇവർ ക്രൂരമായി മർദ്ദിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റ യുവാവ് മരിച്ചു. ശ്രീകാര്യം അമ്പാടി നഗർ സ്വദേശി സാജു (39) ആണ് മരിച്ചത്. പുലർച്ചെയോടെയാണ് സാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതമാണെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി കട്ടേലയിലുള്ള സുഹൃത്തുക്കളുമായി സാജു മദ്യപിക്കാനായി ഒത്തുകൂടിയിരുന്നതായാണ് വിവരം. ഇവർ സാജുവിന്റെ മൊബൈൽ ബലമായി പിടിച്ചു വാങ്ങി. ഇത് തിരികെ വാങ്ങാനെത്തിയ സാജുവും സുഹൃത്തുക്കളുമായി തർക്കമുണ്ടാകുകയായിരുന്നു.
സാജുവിൻ്റെ സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവർക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി. കല്ലും വടിയും ഉപയോഗിച്ചാണ് സാജുവിനെ ഇവർ ക്രൂരമായി മർദ്ദിച്ചത്. പിന്നീട് മർദ്ദനത്തിൽ അവശനായ സാജുവിനെ വഴിയിലുപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു. കട്ടേല ഹോളിട്രിനിറ്റി സ്കൂളിന് സമീപത്താണ് സംഭവം നടന്നത്. പുലർച്ചെ രണ്ട് മണിയോടെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. വിവരമറിഞ്ഞ ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി ഇയാളെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രതികളിലൊരാളായ അനീഷ് വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...