ഹോട്ടൽ ജീവനക്കാരിയെ മാനഭംഗപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സഹപ്രവർത്തകൻ  പിടിയിൽ.കൊല്ലം പറവൂർ പോഴിക്കര സ്വദേശി  പുതുവീട്ടിൽ റഷീദ് നെയാണ് തൃശ്ശൂര്‍  ടൺ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മാസം 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.തൃശ്ശൂർ നഗരത്തിലെ ഹോട്ടലിലെ ജീവനക്കാരായിരുന്നു ഇരുവരും. പരാതിക്കാരി ബാത്ത്റൂമിൽ പോയ  സമയം നോക്കിയാണ് പ്രതി പീഡനത്തിന് ശ്രമിച്ചത്.


Also Read:  Shraddha Murder Case: കൊലയാളിയെ പരസ്യമായി തൂക്കിലേറ്റാന്‍ ആവശ്യപ്പെട്ട് ശിവസേന 


ബാത്ത് റൂമിൽ അതിക്രമിച്ചു കയറിയ ഇയാള്‍ സഹപ്രവര്‍ത്തകയെ  ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ  ഏറ്റുമാനൂരിലെ ഹോട്ടലിൽ നിന്നാണ് പിടികൂടിയത്. ഈസ്റ്റ് എസ്.എച്ച്.ഒ ലാൽകുമാര്‍,സബ് ഇൻസ്പെക്ടർ ഗീതുമോൾ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ