Crime|പിടിച്ചു പറിക്കേസിലെ പിടികിട്ടാപ്പുള്ളി അഞ്ച് മാസങ്ങൾക്ക് ശേഷം പിടിയിൽ
കേസിലെ രണ്ടാം പ്രതി മുട്ടലക്കുഴി ലക്ഷം വീട് കോളനിയിൽ ദീപുവിനെ നേരത്തെ പിടികൂടിയിരുന്നു
തിരുവനന്തപുരം: പിടിച്ചു പറിക്കേസിലെ പിടികിട്ടാപ്പുള്ളി 5 മാസങ്ങൾക്കു ശേഷം തമിഴ്നാട്ടിൽ നിന്നും അറസ്റ്റിലായി. കേസിൽ ഒന്നാം പ്രതിയായ തിരുവനന്തപുരം സ്വദേശി തിരുവല്ലം മുട്ടളക്കുഴി ലക്ഷം വീട്ടിലെ അംബുവാണ് പിടിയിലായത്. കഴിഞ്ഞ സെപ്തംബർ 12-ന് പുഞ്ചക്കരി മുട്ടളക്കുഴിയിലെ നായ വളർത്തൽ കേന്ദ്രത്തിൽ നിന്നും അനുജനോടൊപ്പം എത്തിയ നേമം സ്വദേശിയുടെ മാല പിടിച്ചു പറിച്ചതാണ് കേസ്.
കേസിലെ രണ്ടാം പ്രതി മുട്ടലക്കുഴി ലക്ഷം വീട് കോളനിയിൽ ദീപുവിനെ നേരത്തെ പിടികൂടിയിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഒന്നാം പ്രതി അംബുവിനെ ചെന്നൈയിലുള്ള ഊരംപക്കത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിച്ചുപറി, അടിപിടി തുടങ്ങിയ കേസുകളിൽ നേരത്തെയും പ്രതിയായിട്ടുള്ള ഇയാൾ ചെണ്ടമേളത്തിനു പോകുന്നുണ്ടെന്നു അന്വേഷണ സംഘം മനസിലാക്കി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ചെന്നൈയിൽ മേളത്തിന് പോയിരിക്കുന്നതായി മനസിലാക്കിയത്. ഫോർട്ട് എ. സി. പി ഷാജിയുടെ നിർദേശപ്രകാരം തിരുവല്ലം എസ.എച്. ഒ സുരേഷ്.വി.നായരുടെ നേതൃത്വത്തിൽ എസ്.ഐ. വൈശാഖ്, സി.പി.ഒ മാരായ ഷിജു, വിനയകുമാർ എന്നിവരടങ്ങിയ സംഘ മാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചെന്നൈയിലെത്തിയ അന്വേഷണ സംഘത്തെ കണ്ട പ്രതി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ക്രിമിനൽ നടപടി പ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കാനുള്ള ശ്രമം ആരംഭിച്ചതായും തിരുവല്ലം എസ.എച്. സുരേഷ് വി.നായർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...