ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ച് വൻ ലാഭം ഉണ്ടാക്കാം എന്ന പേരിൽ മണി ചെയിൻ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിൽ.  പാലക്കാട് കല്ലേപ്പുള്ളി സ്വദേശി മിഥുൻദാസിനെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. മെറ്റഫോഴ്സ് എന്ന ഓൺലൈൻ ട്രേഡിങ് കമ്പനി വഴി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം  നടത്തി ലാഭം ഉണ്ടാക്കാമെന്ന് എന്ന പേരിലായിരുന്നു തട്ടിപ്പ്. ഇവർ അയച്ചുകൊടുക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈൻ ട്രേഡിങ്ങിന് എന്നപേരിൽ  അപ്ലിക്കേഷനുകൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിക്ഷേപിക്കുന്ന പണം ഉപയോഗിച്ച് വാങ്ങുന്ന കറൻസി മെറ്റാഫോഴ്സ് എന്ന കമ്പനിയുടെ മൊബൈൽ അപ്ലിക്കേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതോടുകൂടി മുഴുവൻ സംഖ്യയും മണി ചെയിനിലെ മുകൾ നിരയിലുള്ളവരുടെ അക്കൗണ്ടുകളിലേക്ക് എത്തും. തുടർന്ന് നിക്ഷേപകനോട് മറ്റുള്ളവരെ സ്കീമിൽ ചേർത്ത് നിക്ഷേപം നടത്തുന്നതിന് വേണ്ടി പ്രേരിപ്പിക്കും. എങ്കിൽ മാത്രമേ നിക്ഷേപകന് നിക്ഷേപിച്ച തുകയും ലാഭവും ലഭിക്കുകയുള്ളൂ എന്ന് അറിയിക്കും. ഈ ഘട്ടത്തിലാണ് നിക്ഷേപകന് ഇത്  മണി ചെയിൻ ആണെന്ന കാര്യം മനസ്സിലാകുന്നത്.


നിരവധി പേർക്ക് ഒരുലക്ഷം മുതൽ 20 ലക്ഷം വരെ ഈ പദ്ധതിയിൽ നഷ്ടപ്പെട്ടിട്ടുണ്ട്.  മുകൾത്തട്ടിൽ ഉള്ള ചുരുക്കം ചിലർ ലക്ഷങ്ങളുടെ സമ്പാദ്യവും ഉണ്ടാക്കിയിട്ടുണ്ട്. നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ ഹാൾ ബുക്ക് ചെയ്തു മോട്ടിവേഷൻ ക്ലാസുകൾ നടത്തി ആണ് പ്രതികൾ പദ്ധതിയിലേക്ക് ആളെ ചേർക്കുന്നത്. ഓൺലൈൻ ട്രേഡിംഗിന്റെയും മറ്റും സാങ്കേതിക പദങ്ങൾ മാത്രം ഉപയോഗിക്കുന്ന ക്ലാസുകളിൽ പദ്ധതിയുടെ പൂർണ്ണരൂപം ഒരിക്കലും വെളിപ്പെടുത്താറില്ല.


പദ്ധതിയിൽ അംഗങ്ങളാകുന്ന വരെ ചേർത്ത് വാട്സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾl ആരംഭിച്ചാണ് പദ്ധതി വിപുലീകരിക്കുന്നത്. ഒന്നാംപ്രതി അംഗമായുള്ള ടെലഗ്രാം ഗ്രൂപ്പിൽ 3000 ത്തോളം മെമ്പർമാരാണുള്ളത്. മണി ചെയിൻ ഇന്ത്യയിൽ നിയമംമൂലം നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. ഓൺലൈനായി പോലും ഇത്തരം പദ്ധതി നടത്തുന്നതോ, അംഗമായി ചേരാൻ പ്രേരിപ്പിക്കുന്നത്, പദ്ധതിയിൽ അംഗമാകുന്നത് പോലും നിയമവിരുദ്ധമാണ്.
 
പ്രതിയുടെ കല്ലേപ്പുള്ളിയിലുള്ള വീട്ടിൽ search നടത്തിയ പോലീസ് സംഘം ഒരു BMW കാറും, ഒരു volkswagen കാറും, ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പണം ഇടപാടിന്റെ രേഖകളും പിടിച്ചെടുത്തു. ഈ പദ്ധതിയിൽ പണം നഷ്ടപ്പെട്ട നിരവധി പേർ പരാതികളുമായി സ്റ്റേഷനിൽ എത്തുന്നുണ്ട്. പദ്ധതിയുടെ മുകൾത്തട്ടിൽ ഉള്ളവരെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.