ബ്യൂണസ് അയേഴ്സ്: അന്തരിച്ച അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം (Football Legend) ഡീഗോ മറഡോണയ്‌ക്കെതിരെ (Diego Maradona) ലൈംഗിക പീഡന (Rape) ആരോപണവുമായി മുൻ കാമുകി (Ex-lover) കൂടിയായ ക്യൂബൻ വനിത രംഗത്ത്. മറഡോണ തന്നെ 16ാം വയസ്സിൽ ബലാത്സംഗം ചെയ്തു എന്നാണ് 37കാരിയായ മേവിസ് അൽവാരസ് ആരോപിച്ചിരിക്കുന്നത്. തന്റെ കുട്ടിക്കാലം മറഡോണ അപഹരിച്ചെന്നും മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചു എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കേസുമായി ബന്ധപ്പെട്ട് അർജന്റീനയിലെ കോടതിയിൽ മൊഴി നൽകാനെത്തിയപ്പോഴാണ് ഇതിഹാസ താരത്തിനെതിരെ അൽവാരസ് ലൈംഗിക പീഡനം ആരോപിച്ചത്. മറഡോണ മരിച്ച് ഒരു വർഷം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് യുവതിയുടെ ആരോപണം. 


Also Read: ഫുട്ബോൾ ഇതിഹാസം Diego Maradona അന്തരിച്ചു


തന്‍റെ മകൾക്ക് 15 വയസ്​ പൂർത്തിയായ വേളയിലാണ് പീഡനത്തെക്കുറിച്ച് തുറന്നുപറയാൻ തീരുമാനിച്ചത്. ഏകദേശം അതേ പ്രായത്തിലാണ് താൻ​ ജീവതത്തിലെ ഏറ്റവും പ്രയാസകരമായ കാലത്തിലൂടെ കടന്ന്​ പോയത്​ എന്നതിനാലാണതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു


ലഹരിവിമുക്ത ചികിത്സയ്ക്കായി ക്യൂബയിൽ എത്തിയ കാലത്താണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്നും യുവതി വെളിപ്പെടുത്തി. അവിടെ ചികിത്സയിൽ കഴിയുന്ന ക്ലിനിക്കിൽ വച്ചാണ് മറഡോണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് വാർത്താ സമ്മേളനത്തിൽ യുവതി വെളിപ്പെടുത്തി. ഈ സമയത്ത് തൊട്ടടുത്ത മുറിയിൽ തന്റെ അമ്മയും ഉണ്ടായിരുന്നു എന്നും അവർ പറഞ്ഞു.


Also Read: ഇനി മറഡോണയ്ക്കായി മ്യുസിയം പണിയുമെന്ന് Bobby Chemmanur


2001ൽ മറഡോണയ്ക്കൊപ്പം യുവതി അർജന്റീനയിലേക്കു പോയിരുന്നു. അന്ന് താരത്തിന് 40 വയസ്സും യുവതിക്ക് 16 വയസ്സുമായിരുന്നു പ്രായം. അന്ന് ബ്യൂണസ് അയേഴ്സിലെ ഹോട്ടലിൽ ആഴ്ചകളോളം തടഞ്ഞുവച്ചുവെന്നും ആരോപണമുണ്ട്.  മറഡോണയും ക്യൂബയുടെ മുൻ പ്രസിഡന്റ് ഫിദൽ കാസ്ട്രോയും തമ്മിലുള്ള ബന്ധം നിമിത്തമാണ് ഇത്ര പ്രായവ്യത്യാസമുണ്ടായിട്ടും മറഡോണയുമായുള്ള ബന്ധത്തിന് തന്റെ കുടുംബം അനുമതി നൽകിയതെന്നും അൽവാരസ് പറഞ്ഞു.


ഹൃദയാഘാതത്തെ തുടർന്ന് നവംബർ 25 നായിരുന്നു മറഡോണ അന്തരിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനുശേഷം വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. മരണവുമായി ബന്ധപ്പെട്ട് പല സംശയങ്ങളും നിലനിൽക്കുന്നുണ്ട്. മറഡോണയുടെ മരണം ഡോക്ടർമാരുടെ അനാസ്ഥ മൂലമാണെന്ന് അന്വേഷണ റിപ്പോർട്ട് വന്നിരുന്നു.


ചികിത്സയിൽ (Treatment) അനാസ്ഥ കാണിച്ചെന്ന് കരുതപ്പെടുന്ന ഏഴ് പേർക്കെതിരെ കേസെടുത്തു. മനപൂർവമല്ലാത്ത നരഹത്യാ കുറ്റമാണെ ഇവർക്കെതിരെ ചുമത്തിയത്. മറഡോണയുടെ (Maradona) മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് (Medical) നടത്തിയ അന്വേഷണത്തിൻ്റെ ഫലം പരിഗണിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.