Thiruvananthapuram: നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാള്‍ കൂടി പിടിയില്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡൽഹി സാഗർപുർ സ്വദേശി 22 കാരനായ ഭാഗ്യരാജിനെയാണ് പ്രത്യേക സംഘം  അറസ്റ്റ് ചെയ്തത്.    ഡൽഹിയിൽനിന്നായിരുന്നു അറസ്റ്റ്. തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  ഈ കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ അറസ്റ്റാണ്  ഇത്.  മുന്‍പ്  തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠൻ ശങ്കറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


Also Read: viral video: Lock down ലംഘിച്ച് വീട്ടിലെത്തിയ അതിഥിയുമായി പ്രവീണ


എ.ഡി.ജി.പി. മനോജ് എബ്രഹാമിന്‍റെ നിർദേശാനുസരണം സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള  പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ്  നിര്‍ണ്ണായക വഴിത്തിരിവ്.   സൈബർ ക്രൈം പോലീസ് അസിസ്റ്റന്‍റ്   കമ്മീഷണർ ടി.ശ്യാംലാൽ, ഇൻസ്‌പെക്ടർ എസ്.പി.പ്രകാശ്, എസ്.ഐ. ആർ.ആർ.മനു, പോലീസ് ഉദ്യോഗസ്ഥരായ വി.എസ്.വിനീഷ്, എ.എസ്.സമീർഖാൻ, എന്നിവരാണ്  സംഘത്തില്‍ ഉള്ളത്.  


നടി പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കിയാണ്  ഇവര്‍  ചിത്രങ്ങൾ പ്രചരിപ്പിച്ചത്. സംഭവത്തെ ത്തുടര്‍ന്ന് നടി പരാതി നൽകിയിരുന്നു.  പ്രതികളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് നടി പ്രതികരിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.