ലഖ്നൗ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ദലിത് വിദ്യാർഥിയെക്കൊണ്ട് കാൽ നക്കിച്ച് മേൽജാതിക്കാർ. പത്താംക്ലാസ് വിദ്യാർഥിയാണ് മേൽജാതിക്കാരുടെ ക്രൂരതയ്ക്ക് ഇരയായത്. വിദ്യാർഥിയെ ക്രൂരമായി ആക്രമിച്ച ശേഷമാണ് പ്രതികൾ കാൽ നക്കിച്ചത്. അക്രമികൾ വിദ്യാർഥിയെ കൊണ്ട് കാൽ നക്കിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വിധവയായ അമ്മയ്ക്കൊപ്പം താമസിക്കുന്ന കുട്ടിയെയാണ് ക്രൂരതയ്ക്ക് ഇരയാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടികളുടെ അമ്മ വയലിൽ ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതാണ് പ്രകോപനമായത്. പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവർ ക്രൂരമായി മർദിക്കുകയായിരുന്നു. കുട്ടിയെക്കൊണ്ട് ഏത്തമിടീക്കുന്നതായും വീഡിയോയിലുണ്ട്. ബൈക്കിലിരിക്കുന്ന പ്രതികൾ കുട്ടിയോട് ജാതിപ്പേര് ഉച്ചത്തിൽ പറയാൻ ആവശ്യപ്പെടുന്നുണ്ട്. ഇനി ഈ തെറ്റ് നീ ആവർത്തിക്കുമോയെന്ന് ഒരാൾ ചോദിക്കുന്നുണ്ട്. ഇതിന് ശേഷമാണ് കാൽ നക്കിക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.


ALSO READ: Murder: ഭക്ഷണത്തിൽ ഉപ്പ് കൂടിയതിന് ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ


അഭിഷേക്, വികാസ് പാസി, മഹേന്ദ്ര കുമാർ, ഹൃതിക് സിങ്, അമൻ സിങ്, യശ് പ്രതാപ് തുടങ്ങിയവരാണ് അറസ്റ്റിലായത്. കേസിൽ പ്രായപൂർത്തിയാകാത്ത ബാലനും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ കുട്ടിയെക്കൊണ്ട് കാൽ നക്കിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ എഫ്ഐആറിൽ ചേർത്തിട്ടില്ലെന്നും ദുർബലമായ വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും ആരോപണം ഉയരുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.