Uttar Pradesh: മകളുടെ ആത്മഹത്യ; ഭർത്താവിന്റെ വീടിന് തീയിട്ട് കുടുംബം: ഭർതൃപിതാവും മാതാവും വെന്തുമരിച്ചു
ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് അതിദാരുണമായ സംഭവം നടന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അൻഷിക കേശർവാനി എന്ന യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഉത്തർപ്രദേശ്: മകൾ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർതൃ ഗൃഹത്തിന് തീയിട്ട് പെൺകുട്ടിയുടെ വീട്ടുകാർ. വീടിനകത്തുണ്ടായിരുന്ന പെൺകുട്ടിയുടെ ഭർത്താവിന്റെ പിതാവും മാതാവും വെന്തു മരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് അതിദാരുണമായ സംഭവം നടന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അൻഷിക കേശർവാനി എന്ന യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അൻഷികയെ ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിക്കുന്നുണ്ടായിരുന്നുവെന്നാണ് വീട്ടുകാരുടെ ആപരോപണം. ഇതിന്റെ പേരിൽ ഇരുവീട്ടുകാരും തമ്മിൽ വഴക്കുണ്ടായി.
ALSO READ: തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട; ലോറിയുടെ രഹസ്യ അറയിൽ നിന്നും പിടികൂടിയത് 150 കിലോ കഞ്ചാവ്!
അൻഷികയുടെ ഭർത്താവിന്റെ വീട്ടിൽ എത്തിയ കുടുംബം തർക്കത്തിന് പിന്നാലെ വീടിന് തീയിട്ടു. ഉടനെ തന്നെ സ്ഥലത്തെത്തിയ പോലീസ് അഞ്ചു പേരെ രക്ഷപ്പെടുത്തുകയും അഗ്നിശമന സേനയെ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ വീടിനകത്തുണ്ടായിരുന്ന യുവാവിന്റെ പിതാവിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. അഗ്നിശമന സേനാംഗങ്ങൾ എത്തി തീയണയ്ക്കുമ്പോഴേക്കും അവർ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.