തിരുവനന്തപുരം: വർക്കല ചാവർകോട്‌ ഒഴിഞ്ഞ പുരയിടത്തിൽ 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. ചാവർകോട്‌ ഗാംഗാലയം വീട്ടിൽ അജിത് ദേവദാസ് ന്റെ മൃതദേഹം ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂർണ്ണമായും തെരുവ് നായ്ക്കൾ ഭക്ഷണമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയോടെ ഒഴിഞ്ഞ റബ്ബർ തോട്ടത്തിന് സമീപത്തെ പറങ്കി മാവിൻ ചുവട്ടിലാണ് തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിൽ ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ ആണ് തിരച്ചിൽ നടത്തി കണ്ടെത്തുന്നത്. തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ പഴകിയ നിലയിലായിരുന്നു  മൃതദേഹം.


ഇദ്ദേഹത്തിന് കുടുബ പ്രശ്നങ്ങൾ ഉള്ളതായി നാട്ടുകാർ പറയുന്നു. ഇയാൾ ഉപദ്രവിച്ചതായി കാണിച്ചു ഭാര്യ നേരത്തെ പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.