തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ പ്രതി പിടിയിൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവവുമായി ബന്ധപ്പെട്ട് തൈത ബിജുവിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.നെല്ലനാട് എൽസി സെക്രട്ടറി സുജിത്ത് മോഹന് നേരെയാണ് ഇയാൾ വധഭീഷണി മുഴക്കിയത്.


പ്രതിക്കെതിരെ അബ്കാരി അടക്കമുള്ള കേസുകൾ നിലവിലുള്ളതായി വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു.
ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം.


Also Read: Jammu Kashmir: സാംബയിൽ ആയുധ ശേഖരം പിടികൂടി; ആയുധം കടത്തുന്നത് Drone ഉപയോ​ഗിച്ച്


പാർട്ടി കമ്മിറ്റി കഴിഞ്ഞ് ബ്രാഞ്ച് സെക്രട്ടറിക്കൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന സുജിത്ത് മോഹനനെ ചിറയിൻകീഴ് സ്വദേശികളായ മൂന്നംഗ ഗുണ്ടകളുടെ സഹായത്തോടെ ആക്രമിക്കുകയായിരുന്നു. നെല്ലനാട് എൽ സി സെക്രട്ടറിയാണ് സുജിത്ത് മോഹൻ. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടകൾ നാട്ടുകാർ ഓടിക്കൂടിയതോടെ രക്ഷപ്പെടുകയായിരുന്നു.


സംഭവത്തെ തുടർന്ന് സുജിത്ത് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.  മുരൂർക്കോണം സ്വദേശി അജിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് തൈത ബിജു. അബ്കാരി കേസിൽ തൈത ബിജു ജയിലിൽ നിന്ന് പുറത്തിറങ്ങിയിട്ട് രണ്ടാഴ്ചയാകുന്നവേളയിലാണ് ഇങ്ങനൊരു കേസിൽ വീണ്ടും അറസ്റ്റിലാകുന്നത്. 


Also Read: Karipur Gold Smuggling Case: സക്കീന കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി; ഷാഫി ഹാജരാകില്ല


ലോക്ഡൗൺ സമയത്ത് ബിജുവിന്റെ വീട്ടിൽ നിന്നും 750 ലിറ്റർ കോടയും എക്‌സൈസ്-പൊലീസ് സംഘം പിടിച്ചെടുത്തിരുന്നു. സുജിത്ത് പറയുന്നത് ഇയാളുടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണമെന്നാണ്.


പ്രതിക്കെതിരെ ഐപിസി 304 അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും വെഞ്ഞാറമൂട് സിഐ ജൈസുനാഥ് പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.