റൗഡി ലിസ്റ്റിൽപ്പെട്ട നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പിടികൂടി പോലീസ്. ചിറയിൻകീഴ് പഞ്ചായത്തിലെ പഴഞ്ചിറ വാർഡിൽ പറകുന്നു കോളനിയിലെ യുവജന കേന്ദ്രത്തിന്റെ വാതിലും ഉപകരണങ്ങളും അടിച്ചുതകർത്ത കേസിലാണ് പിടിയിലായിരിക്കുന്നത്. സംഭവത്തെ തുടർന്ന് അന്വേഷിക്കാൻ എത്തിയ പോലീസ് സംഘത്തിന് നേരെ ബിയർ കുപ്പി പൊട്ടിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടന്നു കളയുകയായിരുന്നു പ്രതി.


COMMERCIAL BREAK
SCROLL TO CONTINUE READING

പതിയായ  കടയ്ക്കാവൂർ  പഴഞ്ചിറ പറകുന്നു വീട്ടിൽ  കൊച്ചമ്പു എന്ന് വിളിക്കുന്ന 26 വയസ്സുള്ള അബിൻ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 19-ാം തീയതിയാണ് ഇയാളെ പിടികൂടുന്നത്. ഇന്നലെ രാത്രി 11 മണിയോടുകൂടി ഡ്രസ്സും ബാഗും എടുത്ത് തമിഴ്‌നാടിലേക്ക് രക്ഷപ്പെടുന്നതിനായി വീട്ടിൽ എത്തിയ സമയം കടയ്ക്കാവൂർ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. 


ALSO READ: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീവച്ച് നശിപ്പിച്ച് അജ്ഞാതർ; സംഭവം വയനാട്ടിൽ


വീട് വളഞ്ഞ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സാഹസികമായാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് കടയ്ക്കാവൂർ അഞ്ചുതെങ്ങ് തുടങ്ങിയ സ്റ്റേഷനുകളിൽ ആറോളം കേസുകൾ നിലവിലുണ്ട്. കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, അടിപിടി കേസുകൾ, പ്രായപൂർത്തി ആകാത്ത കുട്ടികളെ കഠിനമായ ഉപദ്രവിച്ച കേസ്, മയക്കു മരുന്ന് ഉപയോഗം, തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് അബിൻ.


ഈ കേസുകളിൽ എല്ലാം തന്നെ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യവും ജാമ്യത്തിൽ ഇറങ്ങി പ്രതി കുറ്റകൃത്യങ്ങൾ ചെയ്യുന്നത് പതിവാണ്. കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട വ്യക്തിയാണ് പ്രതി. ഇപ്പോൾ സർക്കാർ വസ്തുവകകൾ കയ്യേറി നശിപ്പിച്ചതിന് പിഡിപിപി ആക്ട് പ്രകാരം ആണ് അറസ്റ്റ് ചെയ്തത്. 


കടയ്ക്കാവൂർ എസ് എച്ച് ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സജിത്ത്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ ശ്രീകുമാർ, ജയപ്രസാദ്, ഷാഫി, സിവിൽ പോലീസ് ഓഫീസർമാരായ സുജിൽ,  അനിൽകുമാർ, മനോജ്, ഇന്ദ്രജിത്ത്, സജു, എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.