Delhi Girl dragging Case: പുതുവത്സര ദിനത്തില്‍ രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി "റോഡ്‌ അപകട"വുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ പുതിയ വഴിത്തിരിവ്. ഡല്‍ഹിയില്‍ 20 കാരിയായ അഞ്ജലിയുടെ വേദനാജനകമായ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറനീക്കി പുറത്തുവരികയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Delhi Girl Dragging Case: ലൈംഗികാതിക്രമം നടന്നിട്ടില്ല, പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു, സംസ്കാരം ഇന്ന് 


അപകടസമയത്ത് സ്കൂട്ടിയില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. അഞ്ജലിയും നിധിയും. ഇവരില്‍ അഞ്ജലിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിന്‌ ദിവസങ്ങള്‍ക്ക് ശേഷം നിധി മാധ്യമങ്ങളോട് നടന്ന  സംഭവം വിശദീകരിച്ചിരുന്നു. 


Also Read:  Delhi Girl dragging Case: യുവതിയെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ നിര്‍ണ്ണായക വഴിത്തിരിവ്, സ്കൂട്ടിയില്‍ സഞ്ചരിച്ചിരുന്നത് 2 പെണ്‍കുട്ടികള്‍..!! 


അപകടം നടന്ന സമയത്ത്  അഞ്ജലി മദ്യപിച്ചിരുന്നതായും സ്കൂട്ടി ഓടിക്കാന്‍ നിര്‍ബന്ധം പിടിച്ചതായും നിധി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൂടാതെ, കാര്‍ ഇടിച്ചതോടെ രണ്ടു പേരും രണ്ടു സൈഡിലേയ്ക്ക് വീണുവെന്നും അഞ്ജലി വണ്ടിയുടെ അടിയില്‍പ്പെട്ടുപോയതായും നിധി പറഞ്ഞു. ഇതില്‍ ഭയന്ന താന്‍ ഓടി രക്ഷപെടുകയായിരുന്നുവെന്നും ഭയപ്പെട്ട് ആരോടും താന്‍ ഇക്കാര്യം പറഞ്ഞില്ല എന്നുമാണ് നിധി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.


Also Read:  Delhi Horror: ഡല്‍ഹിയില്‍ പെണ്‍കുട്ടി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടത്‌ 12 കിലോമീറ്റര്‍..!!  സംഭവത്തില്‍ ഇടപെട്ട് വനിതാ കമ്മീഷന്‍ 


എന്നാല്‍, നിധിയുടെ വെളിപ്പെടുത്തലില്‍ കടുത്ത വിമര്‍ശനവുമായി അഞ്ജലിയുടെ കുടുംബം രംഗത്തെത്തി.  അപകടസമയത്ത് അഞ്ജലി മദ്യപിച്ചിരുന്നതായി നിധി ഉന്നയിച്ച വാദങ്ങൾ നിരസിക്കുകയാണ് അഞ്ജലിയുടെ കുടുംബം.


തന്‍റെ മകൾ ജീവിതത്തിൽ ഒരിക്കലും മദ്യം കഴിച്ചിട്ടില്ലെന്ന് അഞ്ജലിയുടെ അമ്മ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. നിധിയെക്കുറിച്ച് കേട്ടിട്ടില്ല, കൂടാതെ ഈ പെണ്‍കുട്ടി ഒരിയ്ക്കലും തങ്ങളുടെ വീട്ടില്‍ വന്നിട്ടില്ല, അവള്‍ നുണ പറയുകയാണ്. തന്‍റെ മകള്‍ ഒരിയ്ക്കലും മദ്യം കഴിച്ച് വീട്ടില്‍ വന്നിട്ടില്ല, അഞ്ജലിയുടെ അമ്മ പറഞ്ഞു. 


ഇര മദ്യപിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്ന മറ്റൊരു സിസിടിവി ദൃശ്യം പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നിരുന്നാലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമല്ലെന്നും വ്യക്തി മദ്യലഹരിയിലായിരുന്നുവോ എന്ന് കണ്ടെത്താന്‍  ആന്തരാവയവങ്ങളുടെ പരിശോധനയിലൂടെ മാത്രമേ സ്ഥാപിക്കാൻ കഴിയൂവെന്നും വിദഗ്ധര്‍ പറയുന്നു. 
 
അതേസമയം, അഞ്ജലിയുടെ സുഹൃത്ത് എന്ന് പറയപ്പെടുന്ന നിധിയുടെ പരാമര്‍ശത്തോട് ഡൽഹി കമ്മീഷൻ ഫോർ വുമൺ മേധാവി സ്വാതി മാലിവാൾ എതിര്‍പ്പ് പ്രകടിപ്പിച്ചു. അഞ്ജലിയുടേത്  വേദനാജനകമായ മരണമാണെന്നും അവളുടെ സ്വഭാവഹത്യ നടത്തരുതെന്നും അവര്‍ പറഞ്ഞു.


അതേസമയം, കേസിലെ അഞ്ച് പ്രതികളും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. അപകടസമയത്ത് ഇവർ മദ്യലഹരിയിലായിരുന്നു. ദീപക് ഖന്ന, അമിത് ഖന്ന, കൃഷൻ, മിത്തു, മനോജ് മിത്തൽ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരില്‍ മനോജ്‌ മിത്തല്‍ BJP നേതാവാണ്‌. പാര്‍ട്ടിയില്‍ പുതിയ പദവി ലഭിച്ചതിന്‍റെ ആഘോഷം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടം നടകുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.