Delhi Rape Case: `ദളിത് കുടുംബം നീതി ആവശ്യപ്പെടുന്നു, താന്‍ അവര്‍ക്കൊപ്പം`, ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ വീട് സന്ദര്‍ശിച്ച് Rahul Gandhi
ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയായ ദളിത് പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി..
New Delhi: ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയായ ദളിത് പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി..
അവരെ സഹായിക്കുക തന്‍റെ കടമയാണ് എന്നാണ് സന്ദര്‍ശനത്തിനു ശേഷം രാഹുല്‍ ഗാന്ധി (Rahl Gandhi) പ്രതികരിച്ചത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ തന്നോട് പറഞ്ഞത് ഒരേയൊരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്. "കുടുംബത്തിന് നീതി കിട്ടിയിട്ടില്ല. നീതിയല്ലാതെ മറ്റൊന്നും ആ കുടുംബം ആവശ്യപ്പെടുന്നില്ല, സഹായിക്കണമെന്നും അവര്‍ പറഞ്ഞു", സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ പ്രതികരിച്ചു. താന്‍ അവര്‍ക്കൊപ്പമുണ്ടാകും, നീതി കിട്ടും വരെ അവര്‍ക്കൊപ്പം തുടരും, രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ കഴിഞ്ഞ ദിവസവും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. ദളിതരുടെ മകള്‍ ഇന്ത്യയുടെ മകള്‍ കൂടിയാണ്,’എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.
ഉത്തര്‍ പ്രദേശിലെ ഹാഥ് രസില്‍ ദളിത് പെണ്‍കുട്ടി (Dalit Girl Raped) പീഡിപ്പിക്കപ്പെട്ട സംഭവം ഓര്‍മ്മിപ്പിക്കും വിധമായിരുന്നു ഡല്‍ഹിയിലും ആവര്‍ത്തിച്ചത്.
ഡല്‍ഹി നങ്കലിലാണ് ഒമ്പതുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെതന്നെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിയ്ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. നങ്കലിലെ ശ്മശാനത്തോട് ചേര്‍ന്ന വാടക വീട്ടിലാണ് പെണ്‍കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്നത്. സമീപത്തെ മൈതാനത്ത് കളിക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ ശ്മശാനത്തിലെ വാട്ടര്‍ കൂളര്‍ തേടിയെത്തിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ തിരക്കിയിറങ്ങിയ അമ്മയോട് പിന്നാലെയെത്തിയ ശ്മശാന പുരോഹിതന്‍ കൂളറില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്ന് അറിയിക്കുകയായിരുന്നു...!!
Also Read: Pegasus row: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം വേണം, NDAയ്ക്ക് തലവേദനയായി JD(U)
തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കരുതെന്നും അറിയിച്ചാല്‍ അവര്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുമെന്നും അവയവങ്ങള്‍ മോഷ്ടിക്കുമെന്നും പുരോഹിതന്‍ അമ്മയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്നെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ പ്രതിഷേധം ശക്തമായ അവസരത്തില്‍ 4 പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പുരോഹിതന്‍ രാധേ ശ്യാം , കുല്‍ദീപ് കുമാര്‍, ലക്ഷ്മി നാരായണ്‍, മുഹമ്മദ് സലിം എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...