Forest officers money collection: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പണപ്പിരിവ്; ഇടുക്കി ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
സസ്പെൻഷനിലായ രണ്ട് ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ചാണ് ആദ്യഘട്ടത്തിൽ Report സമർപ്പിക്കുക. മറ്റ് സെക്ഷനുകളിലെയും ഉന്നത ഉദ്യോഗസ്ഥരുടെയും പങ്ക് സംബന്ധിച്ച് വനം വിജിലൻസ് വിഭാഗം അടുത്ത ദിവസങ്ങളിൽ അന്വേഷണം നടത്തും.
ഇടുക്കി: ഓണ ചെലവിനെന്ന് പറഞ്ഞ് ഏലം കർഷകരിൽ (Cardamom farmers) നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ (Forest Officials) ഓണപ്പിരിവ് നടത്തിയ സംഭവത്തിൽ ഇടുക്കി ഫ്ലൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ (Flying Squad DFO) ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് വിശദമായ അന്വേഷണവും വനംവകുപ്പ് (Forest Department) ആരംഭിച്ചു. സസ്പെൻഷനിലായ (Suspension) രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് ആദ്യഘട്ടത്തിൽ റിപ്പോർട്ട് സമർപ്പിക്കുക.
കുമളി പുളിയൻമല സെക്‌ഷനിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ (Section Forest Officer) ചെറിയാൻ വി.ചെറിയാൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ (Beat Forest Officer) എ.രാജു എന്നിവരെയാണ് വനം മന്ത്രി എ.കെ.ശശീന്ദ്രൻ (A K Saseendran) ഇടപെട്ട് സസ്‌പെൻഡ് ചെയ്തത്. ഓണപ്പിരിവ് സംബന്ധിച്ച അന്വേഷണത്തിൻ്റെ ഭാഗമായി ഇടുക്കി ഫ്ലയിംഗ് ഡിഎഫ്ഒ പുളിയന്മല, വണ്ടൻമേട് സെക്ഷൻ ഓഫീസുകളിലെത്തി പരിശോധന നടത്തുകയും ജീവനക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. പരാതികാരുടെ മൊഴിയും (Statement) രേഖപെടുത്തി.
Also Read: Forest Department Idukki: ഇടുക്കിയിലെ ഏലം കർഷകർക്കിടയിലെ പണപ്പിരിവിൽ അടിയന്തിര അന്വേഷണത്തിന് ഉത്തരവ്
ഇടുക്കി ജില്ലയിലെ അയ്യപ്പൻകോവിൽ, കാഞ്ചിയാർ, നെടുങ്കണ്ടം, കല്ലാർ, കുമളി, പുളിയൻമല, വണ്ടൻമേട്, കമ്പംമെട്ട് മേഖലകളിലെ ഏലത്തോട്ടം ഉടമകളെ ഭീഷണിപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തിയതായാണ് കാർഡമം ഗ്രോവേഴ്സ് അസ്സോസിയേഷൻ (Cardamom Growers Association) വിവരം നൽകിയിരിക്കുന്നത്. മഫ്തിയിൽ ടാക്സി വാഹനങ്ങളിലെത്തിയാണ് ഇവരുടെ പിരിവ്. തോട്ടത്തിന്റെ വലുപ്പമനുസരിച്ച് 2,000 മുതൽ 10,000 രൂപ വരെയാണ് പിരിക്കുന്നതെന്ന് കർഷകർ പറയുന്നു.
Also Read: Onam Kit 2021: ഉൽപ്പന്നങ്ങളുടെ ലഭ്യത കുറവ്; ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുൻപ് പൂർത്തിയാകില്ല
ഒരു തോട്ടം ഉടമയുടെ വീട്ടിലെത്തി പണം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുടെ സിസിടിവി (CCTV) ദൃശ്യം സഹിതമാണ് വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് (Chief Forest Conservator) പരാതി നൽകിയത്. പണപ്പിരിവിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്. പിരിവു കൊടുക്കാത്തവരെ കുത്തകപ്പാട്ട ഭൂമിയിൽനിന്ന് മരം മുറിച്ചു എന്നത് ഉൾപ്പെടെയുള്ള കേസുകളിൽപെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കർഷകർ പറയുന്നു. ഒടിഞ്ഞ് വീഴുന്ന മരങ്ങൾ ഏലക്കാ ഉണക്കാനുള്ള സ്‌റ്റോറുകളിലേക്കും മറ്റും കർഷകർ ഉപയോഗിക്കാറുണ്ട്. ഇത് അനധികൃത മരം മുറിക്കൽ എന്ന നിലയിൽ കേസ് എടുക്കുമെന്നാണ് ഭീഷണി.
Also Read: Uthradam 2021: ഇന്ന് ഉത്രാടം; തിരുവോണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ മലയാളികൾ
മറ്റ് സെക്ഷനുകളിലെയും ഉന്നത ഉദ്യോഗസ്ഥരുടെയും പങ്ക് സംബന്ധിച്ച് വനം വിജിലൻസ് വിഭാഗം അടുത്ത ദിവസങ്ങളിൽ അന്വേഷണം നടത്തും. സംഭവം വിവാദമായതിനെ തുടർന്ന് പണം തിരികെ നൽകി ഒത്തു തീർപ്പിലാക്കാനുള്ള ശ്രമങ്ങളും വനപാലകർ നടത്തുന്നുണ്ട്. കേസിൽ പോലീസ് സ്പെഷ്യൽ ബ്രാഞ്ചും പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...