Digital Rape: 17 വയസ്സുകാരിക്ക് ഡിജിറ്റൽ റേപ്പ്; 81-കാരൻ അറസ്റ്റിൽ, കഴിഞ്ഞ ഏഴ് വർഷമായി പീഡനം
ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷം കണ്ടെത്തിയ പങ്കാളിയുമായി ലിവിംഗ് ടുഗെദർ റിലേഷൻ ഷിപ്പിലായിരുന്നു പ്രതി (digital rape meaning)
നോയിഡ: 17-വയസ്സുകാരിയെ ഡിജിറ്റൽ റേപ്പിന് വിധേയമാക്കിയ 81-കാരനായ സ്കെച്ച് ആർട്ടിസ്റ്റ് അറസ്റ്റിൽ. അലഹബാദ് സ്വദേശിയാണ് അറസ്റ്റിലായ പ്രതി. ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. നോയിഡയിലേക്ക് 20 വർഷം മുൻപാണ് ഇയാൾ താമസം മാറിയത്.
ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷം കണ്ടെത്തിയ പങ്കാളിയുമായി ലിവിംഗ് ടുഗെദർ റിലേഷൻ ഷിപ്പിലായിരുന്നു പ്രതി. ഇവരുടെ മകളാണ് പീഡനത്തിനിരയായ പെൺകുട്ടി. കഴിഞ്ഞ ഏഴ് വർഷത്തോളമായി കുട്ടി ലൈംഗീകാതിക്രമത്തിന് വിധേയ ആയിരുന്നതായി പോലീസ് ചൂണ്ടിക്കാട്ടുന്നു. 10 വയസ്സുള്ളപ്പോൾ മുതലാണ് കുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ ഭയന്നിരുന്ന പെൺകുട്ടി തെളിവുകൾ ഓഡിയോ ഫയലുകളാക്കിയ ശേഷം മാതാവിനെ കാണിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.
പ്രതിക്കെതിരെ ബലാത്സംഗം, പരിക്കേഷൽപ്പിക്കൽ,പോക്സോ എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
എന്താണ് ഡിജിറ്റൽ റേപ്പ്
സമ്മതമില്ലാതെ മറ്റൊരാളുടെ (പുരുഷൻ/സ്ത്രീ) സ്വകാര്യ ഭാഗങ്ങളിൽ കൈ വിരലുകളോ കാൽവിരലുകളോ ബലമായി കയറ്റുന്ന ലൈംഗീക കൃത്യമാണിത്. ഇംഗ്ലീഷ് നിഘണ്ടുവിൽ, വിരൽ, തള്ളവിരൽ, കാൽവിരലുകൾ എന്നിവയെ 'ഡിജിറ്റ്' എന്ന് അഭിസംബോധന ചെയ്യുന്നതിനാലാണ് ഈ പ്രവൃത്തിയെ 'ഡിജിറ്റൽ റേപ്പ്' എന്ന് വിളിക്കുന്നു.
ശിക്ഷ
10 വർഷം മുതൽ ജീവപര്യന്തം വരെയാണ് ഡിജിറ്റൽ റേപ്പിന് ലഭിക്കുന്ന ശിക്ഷ. ഇന്ത്യയിലെ കണക്കുകൾ പ്രകാരം 70 ശതമാനം ഡിജിറ്റൽ റേപ്പുകൾക്കും കാരണക്കാർ അടുത്ത ബന്ധുക്കളോ, സുഹൃത്തുക്കളോ ആണ്. പലരും കേസുകളിൽ പരാതിപ്പെടാറില്ലെന്നതാണ് കേസിൽ ശിക്ഷ ലഭിക്കുന്നത് കുറയാൻ കാരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...