കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ (Actor Dileep Case) മൂൻകൂർ ജാമ്യാപേക്ഷയിൽ അന്തിമ വിധി ഫെബ്രുവരി ഏഴിന് തിങ്കളാഴ്ച എന്ന് സംസ്ഥാന ഹൈക്കോടതി (Kerala High Court). തിങ്കളാഴ്ച രാവിലെ 10.15ന് വിധി പറയുമെന്ന് കോടതി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസ് നാളെ തന്നെ തീർക്കണം, പ്രതിഭാഗത്തിന് എന്തേലും പറയാനുണ്ടെങ്കിൽ എഴുതി നൽകണമെന്ന് കോടതി പറഞ്ഞു. കേസ് ഇങ്ങനെ നീട്ടികൊണ്ട് പോകാനാകില്ല, വിധി തിങ്കളാഴ്ച 10.15ന് അറിയിക്കുമെന്ന് കോടതി വ്യക്തമാക്കി.


പ്രതികളുടെ ജാമ്യാപേക്ഷ തള്ളണം. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതോടെ പ്രതികൾ നിസഹകരണത്തോടെയാണ് പെരുമാറുകയാണ്. നല്ല പണി കൊടുക്കുമെന്ന് പറഞ്ഞത് ശാപ വാക്കുകൾ ആല്ല. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് കൃത്യമായ പദ്ധതികൾ നടത്തിയെന്ന് പ്രോസിക്യൂഷൻ കോടതയിൽ വാദിച്ചു. അതേസമയം ഹർജിയിൽ കോടതി വിധി പറയാൻ താമസിച്ചാൽ കേസിനെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ ധരിപ്പിക്കുകയും ചെയ്തു.


എന്നാൽ ദിലീപ് അന്വേഷണത്തോട് സഹകരിച്ചില്ല എന്ന് പറയാൻ സാധിക്കില്ല. 3 ദിവസം കൊണ്ട് 36 മണിക്കൂറോളം ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഫോണിന്റെ ലോക്ക് അഴിക്കാൻ പറഞ്ഞപ്പോൾ ഉടൻ തന്നെ ചെയ്തു കൊടുത്തു. എന്നാൽ കുറ്റം സമ്മതിക്കണമെന്ന് അന്വേഷണ സംഘത്തിന്റെ ആവശ്യം മാത്രമാണ് ദിലീപ് സഹകരിക്കാതിരുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയോട് പറഞ്ഞു.


ബാലചന്ദ്രകുമാർ സാക്ഷിയാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ഉറച്ച് പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ മൊഴി പ്രധാനം അതിന് ശേഷം മാത്രമെ ഓഡിയോയ്ക്ക് പ്രധാന്യം നൽകുക എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. 


എന്നാൽ പ്രോസിക്യൂഷന്റെ വാദങ്ങൾക്ക് മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടപ്പോഴാണ് കോടതി വിധി തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്. പ്രതിഭാഗത്തിന് എന്തേലും പറയാൻ ഉണ്ടെങ്കിൽ നാളെ ഫെബ്രുവരി 5ന് ശനിയാഴ്ച എഴുതി നൽകാൻ കോടതി നിർദേശിക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.