കൊച്ചി: ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ എറണാകുളത്ത് ഡോക്ടർക്ക് നേരെ ആക്രമണം. എറണാകുളം ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്റെ പേരിലാണ് ഹരീഷ് മഹമ്മദിനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോസ്‌മിൽ, റോഷൻ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

രോഗിയെ കാണാനെത്തിയവരാണ് വനിതാ ഡോക്ടറെ ശല്യം ചെയ്തത്. ഇത് ഹരീഷ് ചോദ്യം ചെയ്യുകയും പിന്നീട് പ്രശ്നം പരിഹരിച്ച് പ്രതികൾ സ്ഥലത്ത് നിന്ന് പോകുകയും ചെയ്തു. തുടർന്ന് ഹൗസ് സർജൻമാർ വിശ്രമിക്കുന്ന സ്ഥലത്തെത്തിയാണ് ഹരീഷിനെ പ്രതികൾ മർദ്ദിച്ചത്. ഹരീഷിനെതിരായ ആക്രമണം ആസൂതിതമാണെന്നായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. വനിതാ ഡോക്ടറെ പ്രതികൾ രണ്ടുതവണ ശല്യം ചെയ്തിരുന്നു. പിന്തുടർന്ന് ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവർത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.