മുംബൈ: കൊക്കെയ്നുമായി തായ്‌ലാന്‍ഡ്‌ സ്വദേശിയായ യുവതി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് കൊക്കെയ്ന്‍ പിടികൂടിയത്. അഡിസ് അബാബയില്‍ നിന്നെത്തിയ ഇരുപത്തിയൊന്നുകാരിയായ ഒന്യാറിന്‍ സേയ് ഹൊര്‍ ആണ് അറസ്റ്റിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നാല് വയസുകാരനെ അമ്മ കൊന്നത് ശ്വാസം മുട്ടിച്ച്, ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു; സുചന സേത്തിനെ ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു


ഈ യുവതി 40 കോടിയോളം രൂപ വിലവരുന്ന കൊക്കെയ്നാണ് കടത്താന്‍ ശ്രമിച്ചത്.  പ്രാഥമിക പരിശോധനയില്‍ ഇവരിൽ നിന്നും ലഹരി പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ശേഷം ഇവരുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് പിടിവീണത്. ട്രോളി ബാഗിനുള്ളില്‍ ചെറിയ ബാഗുകളിലും പുസ്തകത്തിന്‍റെ പുറംചട്ടയിലുമൊക്കെയായി ഒളിപ്പിച്ചാണ് ഇവർ കൊക്കെയ്ന്‍ കടത്താൻ ശ്രമിച്ചത്. 


Also Read: Atal Setu: മിനിറ്റുകൾക്കുള്ളിൽ മണിക്കൂറുകളുടെ യാത്ര, അറിയാം രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം അടൽ സേതുവിനെ കുറിച്ച്


പിടികൂടിയ യുവതിയെ നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത് ഏതാണ്ട് 20 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ക്യാരിയറായി വന്‍ പ്രതിഫലം വാങ്ങി മുംബൈ സ്വദേശിയായ വ്യക്തിക്ക് നല്‍കാനാണ് യുവതി ലഹരിയുമായി എത്തിയതെന്നാണ് ഡിആർഐ ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തെ കുറിച്ച് ഊർജ്ജിത അന്വേഷണം നടന്നുവരികയാണ്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.