അതിമാരക ലഹരി മരുന്നായ ലൈസർജിക്ക് ആസിഡ് ഡൈഈതൈലമൈഡ് (എൽഎസ്ഡി) സ്റ്റാമ്പുകളുമായി മൂന്നു യുവാക്കളെ പൊലീസ് പിടികൂടി. ചാവക്കാട് നിന്നാണ് യുവാക്കളെ പൊലീസ് പിടികൂടിയത്. മുല്ലശേരി അന്നകര പേനകം നാലു പുരക്കൽ വീട്ടിൽ ശ്രീരാഗ് (29 വയസ്), മുല്ലശേരി പെരിങ്ങാട് കൊല്ലംകുളങ്ങര വീട്ടിൽ അക്ഷയ് (27 വയസ്),  എളവള്ളി പൂവത്തൂർ കുട്ടാട്ട് വീട്ടിൽ ജിത്തു (25 വയസ്) എന്നിവരെയാണ് പോലീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കൂടാതെ ഈ യുവാക്കളിൽ നിന്ന് 25 എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

സെൻട്രൽ സോൺ കമ്മീഷണർ സ്ക്വാഡും ചാവക്കാട് എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി ആണ് ഇവർ മൂന്ന് പേരെയും പിടികൂടിയത്. യുവാക്കൾ അതിമാരക ലഹരി മരുന്നുമായി എത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഡി ശ്രീകുമാറിനാണ് ലഹരി മരുന്നിനെ കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചത്.


ALSO READ: Mob Lynching: മതപരിവർത്തന ആരോപണം; ഉത്തരാഖണ്ഡിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ആക്രമണം


എൽ.എസ്.ഡി സ്റ്റാമ്പുകൾ ബാംഗ്ലൂരിൽ നിന്നാണ് കൊണ്ടുവന്നതെന്ന് പ്രതികൾ എക്സൈസ് സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികളിൽ ശ്രീരാഗ് കൊടൈക്കനാലിൽ റിസോർട്ട് നടത്തുന്നയാളാണ്. ജിത്തു ഗ്രാഫിക് ഡിസൈനറായിൽ ജോലി ചെയ്ത് വരുന്ന ആളാണ്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികെയാണെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഡി ശ്രീകുമാർ പറഞ്ഞു.


ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ ഡിവി ജയപ്രകാശ്, പ്രിവന്റീവ് ഓഫീസർ പി.എ ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ഇ അനീസ് മുഹമ്മദ്, കെ ശരത്ത്, വുമൺ സിവിൽ എക്സൈസ് ഓഫീസർ എൻ.കെ സിജ, ഡ്രൈവർ അബ്ദുൽ റഫീഖ്, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ സർക്കിൾ ഇൻസ്പെക്ടർ വി.ആർ ദേവദാസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ്, സിവിൽ എക്സൈസ് ഓഫീസർ പി.വി വിശാൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.