കൊച്ചി: കൊച്ചിയിൽ വൻ ലഹരി വേട്ട. കലൂർ കറുകപ്പള്ളിയിൽ പോലീസ് നടത്തിയ പരിശോധനയിൽ എംഡിഎംഎ പിടികൂടി. 69 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തിൽ കാസർഗോഡ് സ്വദേശി അബ്ദുൽസലീമിനെ പോലീസ് പിടികൂടി. കാസർഗോഡ് പുതുമ ബോറ സ്വദേശിയായ അബ്ദുൽ സലീം സഞ്ചരിച്ചിരുന്ന കാറിനുള്ളലാണ് 13 പാക്കറ്റുകളിലായി എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. കൊച്ചി നഗരത്തിൽ ഈയിടെ നടന്ന വലിയ രാസ ലഹരി വേട്ടയാണിതെന്ന് പോലീസ് പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലത്തും എറണാകുളത്തും വൻ ലഹരി വേട്ട; എംഡിഎംഎയും കഞ്ചാവും പിടികൂടി


കൊല്ലം: കൊല്ലത്ത് എക്‌സൈസ് നടത്തിയ മൂന്ന് റെയ്ഡുകളിലായി എംഡിഎംഎയും കഞ്ചാവും പിടികൂടിയതായി റിപ്പോർട്ട്. സംഭവത്തില്‍ മയ്യനാട് പിണയ്ക്കല്‍ചേരി സ്വദേശി സജാദ്, ഇരവിപുരം സ്വദേശി സക്കീര്‍ ഹുസൈന്‍, വടക്കേവിള സ്വദേശി സഹദ് എന്നിവറീ പോലീസ് പിടികൂടിയിട്ടുണ്ട്.  സജാദില്‍ നിന്ന് അഞ്ചു ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് കണ്ടെടുത്തത്. സക്കീര്‍ ഹുസൈനില്‍ നിന്നും രണ്ടു ഗ്രാം എംഡിഎംഎയും, സഹദിന്റെ കൈവശം ഒരു ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് ഉണ്ടായിരുന്നതെന്നും എക്‌സൈസ് അറിയിച്ചു.


ALSO READ: Crime News: യൂത്ത് കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു; നെഞ്ചിലും വയറിലും പുറത്തുമായി അഞ്ച് കുത്തുകൾ, ആരോ​ഗ്യനില ​ഗുരുതരം


ഇതിനിടയായി എറണാകുളം പെരുമ്പാവൂരില്‍ പോലീസ് നടത്തിയ ലഹരിമരുന്നു വേട്ടയില്‍ വന്‍തോതില്‍ നിരോധിത പുകയില ഉത്പനങ്ങള്‍ പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്. സംഭവത്തില്‍ അതിഥി തൊഴിലാളികളെ പ്രതി ചേര്‍ത്ത് പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. നിരോധിത പുകയില ഉത്പനങ്ങള്‍ വിറ്റ വകയില്‍ ലഭിച്ച 23,000 രൂപ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പോലീസ് നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ രാസ ലഹരി കുത്തി വയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകൾ പോലീസ് കണ്ടെത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.