കൊച്ചി: ഫ്ലാറ്റിനുള്ളിൽ ലഹരിക്കച്ചവടം എന്ന വിവരത്തെതുടർന്ന് പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി പ്രതി രക്ഷപ്പെട്ടു. കൊച്ചി വാഴക്കാലയിലുള്ള ഫ്ലാറ്റിലാണ് എക്സൈസ് എത്തിയത്. .കണ്ണൂർ കോളയാട് സ്വദേശി ചിഞ്ചു മാത്യു ആണ് ഫ്ലാറ്റിൽ താമസിച്ചത്. അവിടെ നിന്നും മുക്കാൽ കിലോ എംഡിഎംഎയും, അന്പത് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. വാഴക്കാലയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച്  ലഹരി വില്പനയെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് ഒരാഴ്ചയായി നീരിക്ഷണം തുടരുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെയാണ്  ചിഞ്ചു മാത്യു ബെംഗളൂരുവിൽ നിന്ന് തിരിച്ചെത്തി എന്ന വിവരം എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.  ഇയാളെ പിടികൂടാനായി ഷാഡോ സംഘം  ഫ്ലാറ്റിനുള്ളിലേക്ക് കയറിയതും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തോക്കുകൊണ്ടുള്ള ആക്രമണം എക്സൈസ് ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചപ്പോൾ പ്രതി കൈയ്യിലുള്ള കത്തി ഉപയോഗിച്ച് സിവിൽ എക്സൈസ് ഓഫീസർക്ക് നേരെ തിരിഞ്ഞു. ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫീസർ ടോമി എൻ ഡിയുടെ കയ്യിൽ പരിക്കേറ്റു.


ALSO READ: ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങളില്ല; പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമമെന്ന് മൊഴി


ശേഷം പുറത്തേക്കോടിയ പ്രതി സംഘത്തെ പുറത്ത് നിന്ന് പൂട്ടുകയും  താഴെ പാർക്ക്  ചെയ്തിരുന്ന കാറിൽ കയറി  രക്ഷപ്പെട്ടെന്നാണ് സൂചന. ഫ്ലാറ്റിനുള്ളിൽ നടത്തിയ പരിശോധനയിൽ 750 ഗ്രാം എംഡിഎംഎ യും 50 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്നും കൊച്ചിയിൽ ലഹരി എത്തിക്കുന്നതിൽ പ്രധാനിയാണ് ചിഞ്ചു മാത്യു എന്നാണ്പ്ര പോലീസ് നൽകുന്ന സൂചന. ഇയാൾ ആർക്കെല്ലാം ലഹരി കൈമാറിയിരുന്നു എന്നതിലടക്കം എക്സൈസ് പരിശോധന തുടങ്ങി. ജനുവരി മാസം മുതൽ ഇത് വരെ എറണാകുളം ജില്ലയിൽ 40 എം.ഡി.എം.എ ലഹരി കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


ഇതിനിടെ കൊച്ചി ഇന്ത്യൻ സമുദ്രാതിർത്തിയുടെ സമീപത്ത് നിന്നും  12,000 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുകളാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.  3,200 കിലോ മെത്താഫെറ്റമിൻ, 500 കിലോ ഹെറോയിൻ, 529 കിലോ ഹഷീഷ് ഓയിലാണ് എന്നിങ്ങനെയാണ് പിടികൂടിയത്. നാവികസേനയുമായി സംയോജിച്ചുകൊണ്ട് നടത്തിയ ഓപ്പറേഷൻ സമുദ്രഗുപ്തയുടെ ഭാഗമായിട്ടാണ് വൻ ലഹരി മരുന്നുകൾ പിടികൂടിയത്. കപ്പലിൽ സംശയാസ്പദമായ സാഹചര്യത്തിൽ പാകിസ്ഥാൻ, ഇറാൻ സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ബലൂചിസ്ഥാനിലെ മക്രാനിൽ നിന്നുള്ള ബോട്ടിലാണ് ലഹരി വേട്ട നടന്നത്.


ALSO READ: ഇടുക്കിയിൽ കർണാടക വിജയത്തിന്റെ ആഘോഷത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു


തുടർന്ന് നടത്തിയ പരിശോധനയിൽ 134 ചാക്ക് മെത്താഫിറ്റമിനാണ് എൻസിബി കണ്ടെത്തിയത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയാണ് കഴിഞ്ഞ ദിവസം കൊച്ചി സമുദ്രതീരത്ത് നിന്നും സമുദ്രഗുപ്ത ഓപ്പറേഷന്റെ ഭാഗമായി എൻസിബിയും നാവികസേനയും സംയുക്തമായി ചേർന്ന നടത്തിയിരിക്കുന്നത്.  രാജ്യത്തെ ഏറ്റവും വലിയ മെത്താഫെറ്റിമിൻ വേട്ടയും കൂടിയാണിതെന്ന്  എൻസിബി വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി.  ഒരു സ്പീഡ് ബോട്ടും പിടിച്ചെടുത്ത ലഹരി വസ്തുക്കളും കപ്പലും  കൊച്ചിയിലെ മട്ടാഞ്ചേരി തീരത്ത് നാവികസേന എത്തിച്ചു. 


ഇതിനു പുറമേ  40 ലക്ഷം രൂപയോളം വില വരുന്ന ആംഫെറ്റമിനുമായി മാലിദ്വീപ് സ്വദേശിയെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്.  മാലിദ്വീപിലേക്ക് പോകുന്നതിനിടെയാണ് ഇയാൾ വലയിലാകുന്നത്. തുടയില്‍ കെട്ടിവെച്ച നിലയിൽ   33 കാപ്സ്യൂളുകളിലായി 325 ഗ്രാം മയക്കുമരുന്നാണ് കണ്ടെത്തിയത്. ഇയാളെ എൻസിബിക്ക് കൈമാറി. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തിൽ  ഇയാൾക്ക് എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേശിച്ചു വരികയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.