Crime News: വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്; സംഘത്തിലെ പ്രധാനികൾ അറസ്റ്റിൽ
Crime News: വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന സംഘത്തിലെ പ്രധാനികൾ കൊല്ലത്ത് അറസ്റ്റിൽ. ശൂരനാട് സ്വദേശി അനീഷ്, കല്ലേലിഭാഗം സ്വദേശി വൈശാഖ് എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം: വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന സംഘത്തിലെ പ്രധാനികൾ കൊല്ലത്ത് അറസ്റ്റിൽ. ശൂരനാട് സ്വദേശി അനീഷ്, കല്ലേലിഭാഗം സ്വദേശി വൈശാഖ് എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിൽ പഠിക്കുന്ന വിദ്യാര്‍ഥിനികളെ കേന്ദ്രീകരിച്ചാണ് അനീഷും വൈശാഖും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്നത്. ഇരുവരും പിടിയിലാകുമ്പോഴും ഇവരുടെ കൈവശം 72 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. വലിയ അളവിൽ ലഹരി മരുന്നുകൾ എത്തിച്ച് കൊല്ലം ജില്ലയിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ അനീഷും വൈശാഖുമെന്ന് പോലീസ് പറഞ്ഞു.
ഒരാഴ്ച്ചക്കുള്ളിൽ കരുനാഗപ്പള്ളിയിൽ മാത്രം എംഡിഎംഎ കടത്തുന്ന സംഘത്തിലെ എട്ടു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബംഗളൂരിവിൽ പോയാണ് സംഘത്തിലെ പ്രധാനികളായ രണ്ടു പേരെ പൊലീസ് പിടികൂടിയത്. വരും ദിവസങ്ങളിലും ലഹരി മരുന്ന് കടത്തു സംഘങ്ങളെ കണ്ടെത്താൻ ശക്തമായ പരിശോന നടത്തുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരയണൻ അറിയിച്ചു.
ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ മോഷണം; സീനിയര്‍ സൂപ്രണ്ട് അറസ്റ്റിൽ
തിരുവനന്തപുരം: ആർഡിഒ കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ പ്രതി പിടിയിൽ. മുൻ സീനിയർ സൂപ്രണ്ട് ശ്രീകണ്ഠൻ നായരാണ് പേരൂർക്കട പോലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് പേരൂര്‍ക്കടയിൽ വീട്ടിൽ നിന്നും ശ്രീകണ്ഠൻ നായരെ അറസ്റ്റ് ചെയ്തത്. സാമ്പത്തികമായി പ്രശ്നം നേരിട്ടപ്പോൾ തൊണ്ടിമുതലായ സ്വർണവും പണവും മോഷ്ടിച്ചെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയിട്ടുള്ളത്.
Also Read: Viral Video: നിക്കാഹ് കഴിഞ്ഞയുടൻ വരൻ പാഞ്ഞെത്തി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
100 പവനിലധികം സ്വർണ്ണവും പണവും, വെള്ളി ആഭരണങ്ങളുമാണ് തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്ന് മോഷണം പോയത്. കഴിഞ്ഞ മാസം 31നാണ് കളക്ടറേറ്റിൽ നിന്ന് തൊണ്ടി മുതൽ മോഷണം പോയതായി സബ് കളക്ടറുടെ പരാതിയിൽ പേരൂർക്കട പോലീസ് കേസ് എടുത്തത്. കേസ് വിജിലൻസിന് കൈമാറാൻ റവന്യൂവകുപ്പ് ശുപാർശ ചെയ്തിരുന്നു. ഇതിൽ ഉത്തരവ് വൈകുന്നതിനെിരെ വിമർശനം ഉയർന്നിരുന്നു. അതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. ലോക്കറിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് മോഷത്തിന് പിന്നിലെന്ന് പോലീസിന് നേരത്തെ വ്യക്തമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...