Drugs Seized: ആംബുലൻസിൽ കഞ്ചാവ് കടത്ത്; അന്തർ സംസ്ഥാന ലഹരി മാഫിയയിലേക്ക് അന്വേഷണം
Drugs seized in Kollam: കോട്ടാത്തല പൂതക്കുഴി സൗമ്യ ഭവനിൽ സജീഷ് (30) ആണ് അറസ്റ്റിലായത്.
കൊല്ലം: പത്തനാപുരത്ത് ആംബുലൻസിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കൊല്ലം റൂറൽ എസ്.പി. സാബു മാത്യു, പുനലൂർ ഡി.വൈ.എസ്.പി. സ്റ്റുവർട്ട് കീലർ എന്നിവരുടെ നിർദ്ദേശാനുസരണം അന്വേഷണം ശക്തമാക്കിയ പോലീസ് ആംബുലൻസ് ഡ്രൈവർക്ക് കഞ്ചാവ് എത്തിച്ച ഇടനിലക്കാരനെ അറസ്റ്റ് ചെയ്തു.
കോട്ടാത്തല പൂതക്കുഴി സൗമ്യ ഭവനിൽ സജീഷ് (30) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിൽ ഡോക്ടേഴ്സ് ലെയിനിൽ ശ്രീലയം വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് സജീഷ്. ഇയാളുടെ KL 04 AC 9435 നമ്പർ ഓട്ടോറിക്ഷയിൽ പച്ചക്കറി കച്ചവടം നടത്തുന്നതിന്റെ മറവിലാണ് കഞ്ചാവ് കടത്ത്. പച്ചക്കറി വണ്ടിയും പോലീസ് പിടിച്ചെടുത്തു.
കറവൂർ പതിനാറാം ഫില്ലിംഗിൽ വിഷ്ണു വിലാസത്തിൽ മോനായി എന്ന് വിളിക്കപ്പെടുന്ന ആംബുലൻസ് ഡ്രൈവർ വിഷ്ണു (29), ഇയാളുടെ സഹായി കഴുതുരുട്ടി പ്ലാമൂട്ടിൽ വീട്ടിൽ നസീർ (28) എന്നിവരെയാണ് ആംബുലൻസിൽ കടത്തിയ നാല് കിലോ കഞ്ചാവുമായി പത്തനാപുരം പോലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്.
ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അയൽവാസി അറസ്റ്റിൽ
ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. സജീഷിന്റെ അറസ്റ്റോടുകൂടി കിഴക്കൻ മേഖലയിലേക്ക് കഞ്ചാവ് എത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി മാഫിയയെ കുറിച്ച് സുപ്രധാന വിവരങ്ങൾ പോലീസിന് ലഭിച്ചെന്നാണ് സൂചന.
പത്തനാപുരം ഇൻസ്പെക്ടർ സജിൻ ലൂയിസ്, എസ്.ഐ. ശരലാല്‍, ഡാൻസാഫ് ടീമിലെ എസ്.ഐ. ദീപു, സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, ദിലീപ്, വിപിൻ ക്ലീറ്റസ്, സജുമോൻ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.