മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട; മൂന്ന് കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി
എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ചപ്പനങ്ങാടിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയത്.
മലപ്പുറം: മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട. മൂന്ന് കിലോ ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ചപ്പനങ്ങാടിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയത്.
ചപ്പനങ്ങാടി സ്വദേശി മജീദിന്റെ വീട്ടിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. ആന്ധ്രയിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില്ലറ വിൽപ്പനക്കാർക്ക് ഹാഷിഷ് ഓയിൽ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ എത്തിച്ച് നൽകുന്നയാളാണ് മജീദ്.
ALSO READ: Murder | കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ചു
ഇയാൾ ആർക്കൊക്കെയാണ് മയക്കുമരുന്ന് വിൽക്കുന്നത് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നീ കാര്യങ്ങളിൽ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലഹരി കേസിൽ ഇയാൾ മുൻപും പിടിയിലായിട്ടുണ്ട്. ആന്ധ്രയിൽ വച്ച് പോലീസ് പിടിയിലായ ഇയാളുടെ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...