കോഴിക്കോട്: സ്വകാര്യ അപ്പാർട്ട്മെൻറ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയ സംഘം പോലീസ് പിടിയിൽ.മേപ്പാടി കിളിയമണ്ണ വീട്ടിൽ മുഹമ്മദ് ഷാമിൽ റഷീദ് (25), അത്തോളി കളത്തുംകണ്ടി ഫൻഷാസ് (24), വയനാട് കപ്പംകൊല്ലി പതിയിൽ വീട്ടിൽ നൗഫൽ അലി (22), എന്നിവരെയാണ് എസ് ഐ ധനഞ്ജയദാസ് ടി വി യുടെ നേത്യത്ത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും  നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്ത്വത്തിലുള്ള ഡിസ്ടിക്റ്റ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്  (ഡാൻസാഫും ) ചേർന്ന് പിടികൂടി.


COMMERCIAL BREAK
SCROLL TO CONTINUE READING

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.അക്ബർ ഐ.പി.എസ് ന്റെ നിർദേശപ്രകാരം ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് വരുന്നത് ഹോട്ടലുകൾ, ഫ്‌ളാറ്റുകൾ, വാടക വീടുകൾ എന്നിവ കേന്ദ്രീകരിച്ച്  ലഹരി മരുന്ന്  വിൽപ്പനയും ഉപയോഗവും നടത്തുന്നുണ്ടെന്ന വിവരം ഡാൻസാഫിനുണ്ടായിരുന്നു. ഇതിന്റെ ഭാഗമായുള്ള പരിശോധനയിൽ കഴിഞ്ഞ ദിവസം സ്വകാര്യ ലോഡ്ജിൽ നിന്ന് അഞ്ച് ഗ്രാം എംഡി എം എ യുമായി അരിക്കോട് സ്വദേശിയായ യുവതിയും കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശിയും  പിടിയിലായിരുന്നു.


Also Read : പഠനം പൂർത്തിയാക്കാൻ സാഹസം; ഇന്ത്യൻ എംബസിയുടെ വിലക്ക് മറികടന്ന് വിദ്യാർത്ഥികൾ യുക്രൈനിലേക്ക്


രഹസ്യ വിവരത്തിന്റെ  അടിസ്ത്ഥാനത്തിൽ പാലാഴിയിലെ എം എൽ എ റോഡിലുള്ള ഒരു സ്വകാര്യ ഫ്ലാറ്റിൽ പരിശോധന നടത്തവേയാണ്  ഇവർ താമസിച്ച റൂമിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക സിന്ധറ്റിക്ക് മരുന്നുകളായ  31.30 ഗ്രാം എം ഡി എം എ . 450 മില്ലിഗ്രാം ,എസ് ഡി സ്റ്റാബ് (35 എണ്ണം ) ., 780 മില്ലിഗ്രാം എക്സ്റ്റസി പിൽ 11.50 ഗ്രാം കഞ്ചാവ് . 3 മില്ലിഗ്രാം ഹാഷിഷ് ഓയിൽ എനിവയും ലഹരി മരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന നിരവധി കവറുകളും തൂക്കുന്ന മെഷീനും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒസി ബി പേപ്പർ എന്നിവ പോലീസ് കണ്ടെടുത്തത്. 


ഇതിൽ .002 ഗ്രാം എൽ.എസ്.ഡി യോ .5 ഗ്രാം എം.ഡി.എം.എ യോ കൈവശം സൂക്ഷിക്കുന്നത് 10 വർഷത്തോളം തടവ് ലഭിക്കാവുന്ന കുറ്റകൃത്യം ആണ്.


ഒരു വട്ടം ഉപയോഗിച്ചാൽ പോലും ലഹരിക്ക് അടിമയാകുന്ന മാരക ലഹരി മരുന്നാണ് മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ എന്നറിയപ്പെടുന്ന എം.ഡി.എം.എ, ഡി.ജെ പാർട്ടികളിൽ അസാധാരണ ഉന്മേഷം ലഭിക്കുമെന്നതിനാൽ പാർട്ടി ഡ്രഗ്ഗ് ആയും ലൈംഗീക ഉത്തേജനവുമാണ് എം.ഡി.എം.എ എന്ന ഈ മാരക ലഹരിമരുന്നിന് യുവതി യുവാക്കൾക്കിടയിൽ ഇത്രയധികം പ്രചാരം ലഭിക്കാൻ കാരണം.


Also Read: ഇരട്ടനരബലി നടന്ന വീട്ടുവളപ്പിൽ ഇന്ന് ജെസിബിയും നായ്കളേയും ഉപയോഗിച്ച് പരിശോധന നടത്തും
 
ഇവന്റ് മാനേജ്‌മെന്റ് ന്റെ മറവിൽ ആണ് ഇവർ ലഹരി കച്ചവടം നടത്തിയ ത് ഇവർ B Tech ബിരുദ്ധ ധാരികളാണ്   ഇർക്ക് എവിടെ നിന്ന് മയക്ക്മരുന്ന് വന്നും എന്നതിനെ കുറിച്ചു ആർക്കൊക്കെയാണ് ഇത് വിൽപ്പന നടത്തുന്നതെന്നും കൂടുതൽ അന്വേഷണം നടത്തിയാലെ മനസിലാക്കാൻ സാധിക്കും എന്ന്  പന്തീരാങ്കാവ് സിഐ ഗണേഷ് കുമാർ എൻ പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.