ഇടുക്കി: അടിമാലിയിൽ മാരക ലഹരിമരുന്നായ എംഡിഎംഎ (മെത്തലീൻ ഡയോക്സി മെത്താ ആംഫിറ്റമിൻ) പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. അടിമാലി കൊരങ്ങാട്ടി റോഡിലുള്ള ലോഡ്ജിൽ സംശയാസ്പദമായി കണ്ട യുവാക്കളെ പരിശോധിച്ചപ്പോഴാണ് 2.042 ഗ്രാം എംഡിഎംഎ പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോഡ്ജ് മുറിയിലെത്തി വിശദമായി പരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ പിടികൂടിയത്. സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിലായി. എറണാകുളം നേര്യമംഗലം സ്വദേശികളായ മുരീക്കൽ വീട്ടിൽ ജോൺസൺ എൽദോസ് (20), കാനാട്ടുകുടിയിൽ അനിലേഷ് തങ്കൻ, മുവാറ്റുപുഴ കുന്നക്കാൽ കരയിൽപടിഞ്ഞാറേ മുറി തോട്ടത്തിൽ ആൽവിൻ ചാക്കോ എന്നിവരാണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്.


ALSO READ: Murder: തിരുവല്ലയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു


അന്താരാഷ്ട്ര വിപണിയിൽ ഗ്രാമിന്‌ ഒരു ലക്ഷം രൂപയിലധികം വിലവരുന്ന മെത്ത്, പാർട്ടി ഡ്രഗ് എന്ന പേരുകളിൽ അറിയപ്പെടുന്ന മാരക രാസ ലഹരിമരുന്നായ എംഡിഎംഎ കൈവശം സൂക്ഷിക്കുന്നത് ഒരു ലക്ഷം രൂപ പിഴയുംപത്ത് വർഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. അടിമാലി റേഞ്ച് ഇൻസ്പെക്ടർ എ കുഞ്ഞുമോൻ്റെ നേതൃത്തിൽ പ്രിവൻ്റീവ് ഓഫീസർ പിഎ സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർ മീരാൻ കെഎസ്, ഡ്രൈവർ ശരത് എസ്പി എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് പരിശോധന നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.