ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ നിന്ന് മയക്കുമരുന്നുകളും വൻ ആയുധശേഖരവും ബോംബ് നിർമിക്കുന്നതിനുള്ള സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. ഇരവുകാട് വാർഡ് കേന്ദ്രീകരിച്ച് സൗത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച രാത്രി എട്ടോടെ നർക്കോട്ടിക് വിഭാഗവും ആലപ്പുഴ സൗത്ത് പോലീസും ചേർന്നായിരുന്നു പരിശോധന. സംഭവത്തിലെ പ്രധാനി ഇരവുകാട് വാർഡിൽ ത്രിമൂർത്തി ഭവനിൽ രഞ്ജിത്ത് സംഭവസ്ഥലത്തുനിന്ന്‌ ഓടി രക്ഷപ്പെട്ടു. ഒട്ടേറെ ക്രിമിനൽക്കേസുകളിൽ പ്രതിയാണ് ഇയാൾ.

Read Also: കൊല്ലത്ത് എസ്എഫ്ഐ എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്; തടയാനെത്തിയ പോലീസിനും മർദ്ദനം


ഇയാളുടെ സഹായികളെന്നു സംശയിക്കുന്ന രണ്ടുപേരെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുകയാണ്. ഒരാൾ കുതിരപ്പന്തി വാർഡ് സ്വദേശിയും മറ്റൊരാൾ എറണാകുളം സ്വദേശിയുമാണ്. ക്രിമിനൽക്കേസുകളിലെ പ്രതികളാണ് ഇരുവരുമെന്നാണ്‌ പോലീസ് പറയുന്നത്. ഇവർ പ്രദേശത്ത് ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.


കഞ്ചാവ്, ലഹരിമരുന്നുകൾ, മഴു, വടിവാൾ ശേഖരം, ബോംബ് നിർമിക്കുന്നതിനാവശ്യമായ വസ്തുക്കൾ, സ്വർണം, പണം തുടങ്ങിയവയാണ് പോലീസ് കണ്ടെത്തിയത്. രാത്രി വൈകിയും പരിശോധന തുടരുകയാണ്. ഇരവുകാട് കേന്ദ്രീകരിച്ച് മയക്കുമരുന്നുവിൽപ്പന നടത്തിവരുന്നതായി ജില്ലാ പോലീസ് മേധാവി ജെ. ജയദേവിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് നർക്കോട്ടിക് സെൽ വിഭാഗം ഡിവൈ.എസ്.പി. എം.കെ. ബിനുകുമാറിന്‍റെ നേതൃത്വത്തിൽ വീടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.

Read Also: Pooppara Rape Case: പൂപ്പാറ കൂട്ടബലാത്സംഗ കേസ്; ഇതരസംസ്ഥാനക്കാരായ രണ്ട് പേർ കൂടി അറസ്റ്റിൽ


മുൻപും ഇരവുകാടു കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പനയും ഗുണ്ടാപ്രവർത്തനങ്ങളും നടന്നിരുന്നു. പോലീസ് ശക്തമായ നടപടി സ്വീകരിച്ചതും നിരീക്ഷണം ഏർപ്പെടുത്തിയതും മയക്കുമരുന്നുവിൽപ്പനയ്ക്ക് തടയിട്ടിരുന്നു. അടുത്തിടെയാണു ലഹരിസംഘം വീണ്ടും സജീവമാകുന്നത്. കഴിഞ്ഞ നവംബറിൽ ഗുണ്ടാസംഘത്തിൽപ്പെട്ട യുവാവിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തിയ സംഭവവും ആലപ്പുഴ നഗരത്തിലുണ്ടായിരുന്നു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.