Drugs Smuggling: തമിഴ്നാട്ടിൽ നിന്നും കഞ്ചാവും പാൻമസാലയുമടക്കം കേരളത്തിലേക്ക്; പിന്നിൽ വൻ സംഘമെന്ന് റിപ്പോർട്ട്!
Drugs Smuggling: തമിഴ്നാട് അതിര്‍ത്തി വരെ ബസില്‍ കടത്തിക്കൊണ്ടുവരുന്ന ലഹരിവസ്തുക്കള്‍ അതിർത്തിയിലെ ചെക്ക് പോസ്റ്റ് വെട്ടിച്ചാണ് ഇവർ തൊടുപുഴയിലെത്തിക്കുന്നത്.
ഇടുക്കി: തമിഴനാട്ടിൽ നിന്നും ലഹരിമരുന്നുകൾ കേരളത്തിലേക്ക് എത്തിക്കുന്നു. കഞ്ചാവും പാന്‍മസാല അടക്കമുള്ള ലഹരിമരുന്നുകളുമെത്തിക്കുന്ന സംഘം തൊടുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായിട്ടാണ് റിപ്പോർട്ട്. ഇവർക്കായി പോലീസ് വലവിരിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ച്ച നടത്തിയ പരിശോധനയില്‍ 18 പേരെയാണ് ലഹരിവസ്തുക്കളുമായി പോലീസ് അറസ്റ്റു ചെയ്തത്.
Also Read: അസ്മിയയുടെ മരണത്തിൽ ജീവനക്കാരുടെ മൊഴിയെടുത്തു
തമിഴ്നാട് അതിര്‍ത്തി വരെ ബസില്‍ കടത്തിക്കൊണ്ടുവരുന്ന ലഹരിവസ്തുക്കള്‍ അതിർത്തിയിലെ ചെക്ക് പോസ്റ്റ് വെട്ടിച്ചാണ് ഇവർ തൊടുപുഴയിലെത്തിക്കുന്നത്. കഞ്ചാവിനൊപ്പം പാന്‍മസാലയും എത്തിക്കാന്‍ വലിയ സംഘമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തൊടുപുഴ സ്വദേശികള്‍ മുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ വരെ ഈ സംഘത്തില്‍ പെടും. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ കഞ്ചാവുമായി10 പേരെയും പാന്‍മസാലയുമായി 8 പേരെയും പോലീസ് പിടികൂടിയിരുന്നു. മിക്കവരും ഈ സംഘത്തില്‍ നിന്നും ലഹരി വസ്തുക്കള്‍ വാങ്ങി പ്രാദേശകിമായി വിൽപ്പന നടത്തുന്നവരാണെന്നാണ് പോലീസ് പറയുന്നത്.
Also Read: Viral Video: രാജവെമ്പാലയെ ചുംബിക്കുന്ന യുവാവ്, വീഡിയോ കണ്ടാൽ ഞെട്ടും..!
അറസ്റ്റിലായവരിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ നിന്നും കഞ്ചാവ് കടത്തുന്നവരെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ പോലീസ് പിടികൂടിയവരിലൊരാള്‍ സുവിശേഷ പ്രസംഗകനെന്ന് പ്രചാരണം ഉണ്ടാകുകയും ഇതിനെതിരെ വിവിധ ക്രൈസ്തവ സംഘടനകള്‍ പോലീസിനെ പ്രതിക്ഷേധം അറിയിക്കുകയുമായുണ്ടായി. മയക്കുമരുന്ന് കടത്തു സംഘത്തിനായി പോലീസിനൊപ്പം എക്സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ആവശ്യമെങ്കില്‍ സംയുക്തമായി പരിശോധനകള്‍ നടത്താനും ഇരുവിഭാഗവും ആലോചിക്കുന്നുണ്ട്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...