Alcoholism : മദ്യപിച്ച് ക്ഷേത്രത്തിൽ ജോലിക്കെത്തിയ ദേവസ്വം ജീവനക്കാരനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു
Travancore Devsom Board മധ്യമേഖലാ വിജിലൻസ് വിഭാഗം പനയ്ക്കൽത്തൊടി ദേവസ്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സതീഷ് കുമാർ മദ്യപിച്ച് ജോലിക്കെത്തിയതായി കണ്ടെത്തിയത്.
Kollam : കൊല്ലത്തെ ക്ഷേത്രത്തിൽ മദ്യപിച്ച് ജോലിക്കെത്തിയ (Drunken Employee) തിരുവിതാംകൂർ ദേവസ്വം ബോർഡ് (Travancore Devsom Board) ക്ഷേത്ര ജീവനക്കാരനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക് ഹാജരായ കൊല്ലം പനയ്ക്കൽത്തൊടി (Kollam Pannaykkal Thodi) ദേവസ്വത്തിലെ തകിൽ ജീവനക്കാരനായ ടി.സതീഷ് കുമാറിനെയാണ് സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ മധ്യമേഖലാ വിജിലൻസ് വിഭാഗം പനയ്ക്കൽത്തൊടി ദേവസ്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സതീഷ് കുമാർ മദ്യപിച്ച് ജോലിക്കെത്തിയതായി കണ്ടെത്തിയത്.
ALSO READ : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ച്ച;ക്ഷേത്ര ഉപദേശകസമിതിയിൽ ക്രിമിനൽ കേസ് പ്രതികളും!
തുടർന്ന് സതീഷ് കുമാറിനെ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കുകയായിരുന്നു. വൈദ്യ പരിശോധനയിലും സതീഷ് മദ്യപിച്ചാണ് ജോലിക്ക് പ്രവേശിച്ചതെന്ന് തെളിയുകയും ചെയ്തു.
ALSO READ : Ettumanoor Mahadeva Temple : ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ മാലയിൽ മുത്തുകൾ കാണാനില്ലയെന്ന് പരാതി
ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം വകുപ്പ് തല നടപടിക്കായി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. അതിന് ശേഷമാണ് തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ തകിൽ വാദകനായ സതീഷ് കുമാറിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഉത്തരവ് പുറപ്പെടുവിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...