കോട്ടയം: കുറവിലങ്ങാട്ട് മദ്യലഹരിയില്‍ അച്ഛനെ തലയ്ക്കടിച്ച് കൊന്ന മകൻ അറസ്റ്റിൽ. കുറവിലങ്ങാട് നസ്രത്ത് ഹില്‍ സ്വദേശിയായ ജോസഫ് (69) ആണ് മരിച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ മകന്‍ ജോണ്‍ പോൾ അച്ഛനെ കമ്പിവടിക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റമുട്ടലിനിടെ ആദ്യം കൈയിലുണ്ടായിരുന്ന റബര്‍ കമ്പുപയോഗിച്ച് അച്ഛന്‍ മകനെ അടിച്ചു. പ്രതിരോധിക്കാനായി കമ്പിവടി കൊണ്ട് താന്‍ തിരിച്ചടിക്കുകയായിരുന്നെന്നാണ് മകന്‍ പോലീസിന് നല്‍കിയ മൊഴി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബോധരഹിതനായ ജോസഫിനെ വീടിനകത്ത് തന്നെ ഉപേക്ഷിച്ച് പുറത്താണ് ജോൺ പോൾ രാത്രി കിടന്നത്. പിറ്റേന്ന് രാവിലെ എത്തിയപ്പോള്‍ അച്ഛനെ അനക്കമില്ലാതെ കണ്ടതിനെ തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ചോദ്യം ചെയ്യലില്‍ ജോണ്‍ പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. അടിയേറ്റതിനെ തുടർന്ന് തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് അനുമാനം. അച്ഛന്‍റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിയ പ്രതിരോധത്തിനിടെയുണ്ടായ കൈയബദ്ധമെന്നാണ് മകന്‍ പോലീസിന് നല്‍കിയ മൊഴി. മുമ്പ് മകന്‍റെ മുഖത്ത് ജോസഫ് ആസിഡ് ഒഴിച്ചത് ഉള്‍പ്പെടെയുളള ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. 


Crime News: പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, രണ്ട് പേർ അറസ്റ്റിൽ


ആലപ്പുഴ: പ്രണയം നടിച്ച് പതിനാറുകാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ. തിരുവൻവണ്ടൂർ വനവാതുക്കര സുജാലയം വീട്ടിൽ അഭിനവ് (ബാലു-19), തഴക്കര കല്ലുമല വലിയത്തു പറമ്പിൽ ഷാജി(49) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാന്നാർ സ്വദേശിയായ പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അങ്കമാലിയിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. 


സ്കൂളിൽ പഠിക്കുന്ന സമയം മുതലുള്ള പരിചയമാണ് പെൺകുട്ടിയും പ്രതി അഭിനവും തമ്മിൽ. പ്രണയം നടിച്ച് അഭിനവ് പലതവണ പല സ്ഥലങ്ങളിൽ എത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. അതേസമയം പീരുമേട്ടിൽ എത്തിയ പെൺകുട്ടിയെ അങ്കമാലിയിൽ എത്തിച്ചത് പ്രതി ഷാജിയാണ്. എസ്ഐമാരായ അഭിരാം, ശ്രീകുമാർ, ബിന്ദു, സി.പി.ഒമാരായ പ്രദീപ്, സിദ്ധിക്ക് ഉൽ അക്ബർ, പ്രവീൺ, പ്രശാന്ത് ഉണ്ണിത്താൻ, ഹരിപ്രസാദ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.